മൂന്നാറിൽ ടി ടി സി വിദ്യാർഥിനി പ്രിൻസിയെ വെട്ടിയ കേസിൽ പോലീസ് പിടിയിലായ ആൽവിൻ ചോദ്യം ചെയ്യലിനിടെ കരഞ്ഞു കൊണ്ട് പോലീസിനോട് പറഞ്ഞത് തനിക്ക് അത്രത്തോളം അവളെ ഇഷ്ടമായിരുന്നു എന്നും ചെറുപ്പം മുതലുള്ള സുഹൃത്ത് ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു എന്നുമാണ് . വളരെ വർഷങ്ങളായി ഉണ്ടായിരുന്ന ഇഷ്ടം അറിയിച്ചു എങ്കിലും പ്രിന്‍സി അത് നിരസിക്കുകയായിരുന്നു എന്ന് ആൽവിൻ പറയുന്നു.
കുട്ടിക്കാലം മുതൽ തന്നെ പ്രിൻസിയോട് ആൽവിന് പ്രത്യേകത താല്പര്യം ഉണ്ടായിരുന്നു . എന്നാല്‍ മുതിര്‍ന്നു കഴിഞ്ഞിട്ടും ഇതേ അടുപ്പം ആല്‍വിന്‍ കാണിച്ചതോടെ പ്രിന്‍സി അതിനെ എതിര്‍ത്തു. പഠിത്തത്തിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരികാന്‍ ആയിരുന്നു പ്രിൻസി നൽകിയ മറുപടി. ഒരിക്കൽപോലും പ്രിൻസി തന്നോട് ഇഷ്ടമാണെന്ന് തിരിച്ചു പറഞ്ഞില്ല. എന്നെങ്കിലും ഒരിക്കൽ പ്രിൻസി തൻറെ സ്നേഹം മനസ്സിലാക്കും എന്ന് കരുതി കാത്തിരിക്കുക ആയിരുന്നു എന്നാണ് ആൽവിൽ പറയുന്നത്. എന്നാൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലും പ്രിൻസി തന്നെ പൂർണമായി ഒഴിവാക്കുകയാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് മരണത്തിലെങ്കിലും ഒന്നു ചേരാം എന്ന് കരുതിയാണ് താന്‍ മൂന്നാറിലെത്തി ആക്രമിച്ചത് എന്ന് ആല്‍വിന്‍ പോലീസിനോട് പറഞ്ഞു . മരിച്ചതിനു ശേഷം എങ്കിലും ഒന്നിക്കാം എന്ന് കരുതിയാണ് താൻ അങ്ങനെ ചെയ്തത് എന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ആൽവിൻ പോലീസിന് മൊഴി നൽകി . ടി ടി സി വിദ്യാർഥി ആയിരുന്ന പ്രിൻസിയെ വെട്ടി പരിക്കേൽപ്പിച്ച ആൽവിനെ കൈയിലെ ഞരമ്പ് മുറിച്ച നിലയിൽ കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെത്തിയത്.