ഒപ്പം കളിക്കാൻ ഒരു കുഞ്ഞു വാവയെ കൂടി കിട്ടുന്ന സന്തോഷത്തില്‍ ആയിരുന്നു ഏഴ് വയസ്സുകാരിയായ ശ്രീപാർവതി. അച്ഛന്റെയും അമ്മയുടെയും ഒപ്പം ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോൾ അവൾ കരുതിയിരുന്നില്ല അത് അവസാനത്തെ യാത്ര ആയിരിക്കുമെന്ന്. ആ കുഞ്ഞിന്റെ ജീവിതത്തെ തന്നെ ഇരുട്ടിലാഴ്ത്തിയ ദുരന്തമായിരുന്നു ആ യാത്രയില്‍ സംഭവിച്ചത്.
കാറിൻറെ പിറകിൽ ഇരിക്കുകയായിരുന്ന അമ്മൂമ്മ ശോഭനയുടെ മടിയിൽ ആയിരുന്നു ശ്രീപാർവ്വതി ഇരുന്നത്. കളിയും ചിരിയും തമാശയുമായി പോയ യാത്ര ഒരു വലിയ ദുരന്തത്തിൽ കലാശിക്കുക ആയിരുന്നു. അച്ഛനും അമ്മയും ഇരുന്ന മുൻ വശത്ത് നിന്നും പുക വന്നത് മാത്രമേ അവൾ അറിഞ്ഞിരുന്നുള്ളൂ. പിന്നീട് നിമിഷ നേരം കൊണ്ട് തീ ആളി പടർന്നു . മുൻ വശത്ത് നിന്നുമാണ് തീ ആളി പടര്‍ന്നത്. തീ കാലിൽ പടരുമ്പോഴും കാറോടിച്ചിരുന്ന പ്രജിത്ത് തന്നെയാണ് ശ്രീപാർവതിയെയും മുത്തശ്ശനെയും അമ്മൂമ്മയെയും പുറത്തിറങ്ങാന്‍ സഹായിച്ചത്.
തീ ആളി പടരുന്നതിനാൽ സംഭവ സ്ഥലത്തേക്ക് ഓടി ഏത്തിയവർക്ക് പോലും വാഹനത്തിനുള്ളില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ചുറ്റും കൂടി നിന്നവര്‍ക്ക് പോലും ഈ ദുരന്തം നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. അഗ്നി രക്ഷാസേന സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും റീഷയും പ്രാജിത്തും മരണപ്പെട്ടു കഴിഞ്ഞിരുന്നു. എട്ടു മാസം ഗർഭിണിയായ റീഷയ്ക്ക് രാവിലെ പ്രസവവേദന അനുഭവപ്പെട്ടതോടെയാണ് കാറിൽ ജില്ലാ ആശുപത്രിയിലേക്ക് പോയത്. പ്രജിത്ത് തന്നെയായിരുന്നു കാറോടിച്ചിരുന്നത്. കാറിൻറെ വലതു ഭാഗത്തു നിന്നാണ് തീ ആളിപ്പടർന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.