ഉച്ചനേരത്തെ ആഹാരം എടുത്തതിനു ശേഷം പലപ്പോഴും ഒന്നു മയങ്ങണമെന്ന് തോന്നാറുണ്ട് അല്ലേ. അത് സർവ്വസാധാരണമാണ്. മിഡിൽ ഈസ്റ്റിലും മറ്റും ഉച്ചക്ക് ശേഷം രണ്ടു മണിക്കൂർ ഒന്ന് മയങ്ങാനുള്ള അവസരം നൽകാറുണ്ട്. എന്തുകൊണ്ടാണ് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ഉറക്കം വരുന്നത്. ഉച്ചയ്ക്ക് മിക്കപ്പോഴും കഴിക്കുന്നത് ചോറാണ്. ചോറ് എന്നാല്‍ കാർബോഹൈഡ്രേറ്റ് ആണ്. കാർബോഹൈഡ്രേറ്റ് അകത്തു ചെന്നാൽ മയക്കം വരിക എന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. ചോറ് മാത്രമല്ല കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള എന്ത് ഭക്ഷണസാധനം ഉള്ളിൽ ചെന്നാലും ഒരു ചെറിയ മയക്കം വരും.
ചോറിൽ അടങ്ങിയിട്ടുള്ള സ്റ്റാർച്ച് ദഹന സമയത്ത് വിഘടിച്ച് ഗ്ലൂക്കോസ് ആയി മാറും. ഗ്ലൂക്കോസ് ഇൻസുലിന്റെ ഉത്പാദനം വർദ്ധിപ്പിക്കും. ഇത് ട്രിപ്രോഫാൻ എന്ന ഒരു ഘടകം ഉണ്ടാകുന്നതിലേക്കും അത് പിന്നീട് സെറാട്ടോണിന്‍, മേലാട്ടോണിന്‍ തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനത്തിലേക്കും നയിക്കുന്നു. ഇതിൽ മേലാട്ടോണിനും സെറാട്ടോണിനും ഹാപ്പി ഹോർമോണുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. കാർബോഹൈഡ്രേറ്റ് ഉള്ളിൽ ചെന്ന് കഴിയുമ്പോൾ സന്തോഷവും സമാധാനവും അനുഭവപ്പെടുകയും അതിൻറെ ഫലമായി മയക്കം സംഭവിക്കുകയും ചെയ്യുന്നു എന്ന് സാരം.
അതുകൊണ്ടുതന്നെ ഭക്ഷണത്തിനു ശേഷം മയക്കം തോന്നുന്നുവെങ്കിൽ വലിയ അളവിലുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ് വേണ്ടത്. ചെറിയ അളവിൽ മാത്രം കാർബോഹൈഡ്രേറ്റ് കഴിക്കുക. അളവിൽ കൂടുതൽ കാർബോഹൈഡ്രേറ്റ് ഉള്ളിൽ ചെല്ലുമ്പോൾ അത് ഈ ഹോർമോണുകളുടെ ഉൽപാദനം കൂടുതലാക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നതിന് കാരണമാവുകയും ചെയ്യുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുകയും മറ്റു ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുകയും ചെയ്യുക. ഭക്ഷണത്തിൽ 50 ശതമാനത്തിൽ അധികം പച്ചക്കറികൾ ഉൾപ്പെടുത്തുക. കാർബോഹൈഡ്രേറ്റ് 25% മാത്രമാക്കി കുറയ്ക്കുക. ഇത് ഭക്ഷണ ശേഷമുള്ള ഉറക്കവും അലസതയും ഇല്ലാതാക്കുവാൻ സഹായിക്കും.