യൂസഫലിയുടെ നീക്കവും ഫലം കണ്ടില്ല; നിമിഷ പ്രിയയ്ക്ക് തിരിച്ചടി; ഇനിയുള്ള ദിവസങ്ങൾ ഏറെ നിർണായകം

യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയ്ക്ക് തിരിച്ചടി. നിമിഷപ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതി കൂടി ശരി വച്ചതോടെയാണ് ജയിൽ മോചനം എന്ന സ്വപ്നം വീണ്ടും ഇരുളടഞ്ഞത്. ഇനി ആകെയുള്ള പ്രതീക്ഷ മരണപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ മാപ്പ് മാത്രമാണ്. കുടുംബം മാപ്പ് നൽകിയെങ്കിൽ മാത്രമേ മോചനം ലഭിക്കുകയുള്ളൂ. ഇതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും നടന്നു വരികയാണ്.

യൂസഫലിയുടെ നീക്കവും ഫലം കണ്ടില്ല; നിമിഷ പ്രിയയ്ക്ക് തിരിച്ചടി; ഇനിയുള്ള ദിവസങ്ങൾ ഏറെ നിർണായകം 1

അതേസമയം നിമിഷപ്രിയയുടെ മോചനം സാധ്യമാക്കുന്നതിന് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പ്രമുഖ വ്യവസായി യൂസഫലി നേരത്തെ അറിയിച്ചിരുന്നു. അതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ ശക്തമായ രീതിയിൽ നടന്നുവരുന്നുണ്ട്. ഇതിനിടെയാണ് കോടതി വിധി വന്നത്. നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുന്നതിന് യമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദ്ദേശം നൽകിയിരുന്നു. ഇതിൻറെ ഭാഗമായി ദയാവധം അപേക്ഷ കോടതിവിധി എന്നിവരുടെ രേഖകൾ ഉടന്‍ സുപ്രീംകോടതിയിൽ സമർപ്പിക്കണം. ഇതിലേക്ക് നയിച്ച പ്രധാന കാരണം തലാലിന്റെ കുടുംബം നടത്തിയ ഇടപെടലാണ്.

ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഇതുവരെ സാധ്യമാകാത്തതിനാൽ ഇനിയുള്ള നിമിഷങ്ങൾ ഏറെ നിർണായകമാണ്. യമനിൽ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു നിമിഷ പ്രിയ യമന്‍ പൗരനായ തലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് ജയിലിൽ ആകുന്നത്. യമനിലെ നിയമമനുസരിച്ച് തലാലിന്റെ കുടുംബം മാപ്പ് നൽകുന്ന പക്ഷം നിമിഷ പ്രിയക്ക് ശിക്ഷയിൽ ഇളവ് ലഭിക്കും.

നേരത്തെ യമൻ അധികൃതർ അറിയിച്ചത് ശിക്ഷയിൽ ഇളവ് നൽകാൻ തലാലിന്റെ കുടുംബം തയ്യാറാണെന്നും 50 ലക്ഷം യമൻ റിയാൽ (ഒന്നരക്കോടി ഇന്ത്യൻ രൂപ) നൽകാൻ തയ്യാറായാൽ ശിക്ഷയിൽ ഇളവ് നൽകാമെന്നും ആയിച്ചിരുന്നു. നിമിഷപ്രിയയുടെ മോചനം വൈകുന്നതിന്റെ പ്രധാന കാരണം കൊല്ലപ്പെട്ട ആളിന്റെ കുടുംബത്തിലുള്ള എല്ലാവരും മാപ്പ് നൽകാത്തത് കൊണ്ടാണ്.

യമൻ സ്വദേശിയായ തലാൽ അബ്ദുൽ മഹ്ദിയെ കൊന്ന് വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു എന്നതാണ് നിമിഷപ്രിയക്കെതിരെയുള്ള കേസ്. ഇത് നടക്കുന്നത് 2017 ജൂലൈ 25നാണ്. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ തലാലിന്റെ ഒപ്പം ക്ലിനിക്ക് നടത്തി വരികയായിരുന്നു. തന്‍റെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷ പ്രിയ പറയുന്നത്.

Exit mobile version