വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം; രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെ ദുരന്തം       

വളരെ വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹിതരായവരാണ് പ്രജിത്തും റീഷയും. കുട്ടിക്കാലം മുതല്‍ തന്നെ വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന ഇരുവരും 8 വർഷം മുൻപാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടയാണ് പ്രതീക്ഷകളെ തകർത്തു കൊണ്ട് മരണം കടന്നു വരുന്നത്. കുറ്റിയാട്ടൂർ സ്വദേശികളായ ഇരുവരും അയൽവാസികളായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ഇരുവരും അടുപ്പമായിരുന്നു. ഇരുവരുടെയും പ്രണയം വിവാഹത്തിൽ എത്തിയപ്പോഴും വീട്ടുകാർ ഒപ്പം നിന്നു. വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതത്തോടെയാണ് പ്രജിത്തും റീഷയും  വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു വരിക ആയിരുന്നു. ഇതിനിടെ ആണ് മരണം കടന്നു വരുന്നത്.ജെ സി ബി ഉൾപ്പെടെയുള്ള വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതായിരുന്നു പ്രജിത്തിന്റെ ജോലി. പ്രജിത്തും സഹോദരന്‍ പ്രമോദും ഒരുമിച്ചായിരുന്നു ഈ ബിസ്സിനസ് ചെയ്തു വന്നിരുന്നത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം; രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെ ദുരന്തം        1

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ കത്തി നശിക്കുന്നത്. ദമ്പതികൾ ഇരുവരും വാഹനത്തിനുള്ളിൽ വച്ച് അഗ്നി ബാധയേറ്റ് മരണപ്പെടുക ആയിരുന്നു. വാഹനത്തിൻറെ സ്റ്റിയറിങ് ഭാഗത്തുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഗതാഗതക്കുരുക്കും ഇതിന് ഒരു കാരണമായി പറയപ്പെടുന്നു. കാറിൻറെ സ്റ്റിയറിങ്ങിന്റെ ഭാഗത്തുള്ള എക്സ്ട്രാ ഫിറ്റിംഗ്സിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന്റെ കാരണമാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാഹനത്തിൻറെ മുൻഭാഗത്ത് തീ ആളി പടർന്നത് മൂലം ഡോർ ലോക്ക് കത്തിയതുകൊണ്ടാണ് ഡോർ തുറക്കാൻ കഴിയാതിരുന്നത്.

Exit mobile version