സംസ്ഥാനത്ത് നീറോ വൈറസ് ബാധ സ്ഥിരീകരിച്ചു; എന്താണ് നീറോ വൈറസ്; അറിയാം   

സംസ്ഥാനത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. വയനാട്ടിലെ ലക്കിടി നവോദയ വിദ്യാലയത്തിലുള്ള കുട്ടികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 500 ൽ അധികം വിദ്യാർത്ഥികൾ ഹോസ്റ്റലിൽ താമസിച്ച പഠിക്കുന്ന സ്കൂൾ ആണ് ഇത്.

സംസ്ഥാനത്ത് നീറോ വൈറസ് ബാധ സ്ഥിരീകരിച്ചു; എന്താണ് നീറോ വൈറസ്; അറിയാം    1

കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ കുട്ടികളില്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കൂട്ടത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നിലുള്ള കാരണം പക്ഷി വിഷ ബാധ അല്ല എന്ന റിപ്പോർട്ട് വന്നിരുന്നു. തുടർന്ന് ആലപ്പുഴ വയറോളജി ലാബിൽ നടത്തിയ പരിശോധനയിൽ നിന്നുമാണ് നീറോ വൈറസ് ബാധയാണ് കാരണം എന്ന് സ്ഥിരീകരിച്ചത്. അതേസമയം എത്ര കുട്ടികൾക്ക് വൈറസ് ബാധ ഏറ്റു എന്ന് തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.

98 വിദ്യാർത്ഥികളാണ് ലക്ഷണങ്ങൾ പ്രകടമാക്കിയത്. സ്കൂളിൽ ഉള്ള കുടിവെള്ളത്തിൽ നിന്നുമാണ് വൈറസ് ബാധ ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട ഒരു സാധ്യതയും നിലവില്‍ ഇല്ലന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കുട്ടികളിൽ പ്രകടമായ പ്രധാനപ്പെട്ട ലക്ഷണങ്ങൾ വയറുവേദനയും ചർദ്ദിയും ആണ്. സാധാരണയായി നീറോ വൈറസ് പകരുന്നത് മലിനമായ അന്തരീക്ഷത്തിൽ തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയും ഒക്കെയാണ്. വൈറസ് ബാധ ഉള്ളവരുമായി നേരിട്ട് ഉണ്ടാകുന്ന സമ്പർക്കത്തിൽ നിന്നും ഈ രോഗം പകരാം. പ്രധാനമായും ചെറിയ കുട്ടികൾ പ്രായമായവർ തുടങ്ങിയവരില്‍ ഈ വൈറസ് ബാധ ഉണ്ടായാൽ അത് ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗ ലക്ഷണങ്ങള്‍ എന്തെങ്കിലും പ്രകടിപ്പിക്കുക ആണെങ്കില്‍ ഉടന്‍ തന്നെ സമീപത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

Exit mobile version