എൻറെ അച്ഛന് ചികിത്സ വേണം; പിതാവിനെയും ചുമലില്‍ ചുമന്ന് രണ്ടു കിലോമീറ്റർ നടന്ന് എം ൽഎയുടെ വീട്ടിലെത്തി 18കാരി

രോഗബാധിതനായ പിതാവിനെയും തോളിൽ ചുമന്നുകൊണ്ട് രണ്ട് കിലോമീറ്ററിലധികം നടന്നു എം എൽ എയുടെ വീട്ടിലെത്തി ചികിത്സാ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് മധ്യപ്രദേശ് ദിൻഡോറി സ്വദേശിയായ 18കാരി. തന്റെ പിതാവ് ശിവപ്രസാദിനെയും ചുമലിൽ ചുമന്നു കൊണ്ട് രഞ്ജിത ബെൻവാസിയാണ് എം എൽ എ ഓംകാർ സിംഗ് മർക്കത്തിന്റെ വീട്ടിലെത്തിയത്. തന്റെ ഗ്രാമത്തിലെ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ല എന്ന് പെൺകുട്ടി എം എൽ എയെ ധരിപ്പിച്ചു. തുടർന്ന് കുട്ടിയുടെ പിതാവിന് വേണ്ട എല്ലാ ചികിത്സാ സഹായങ്ങളും നൽകാമെന്ന് എം എൽ എ ഉറപ്പു നല്കുകയും ചെയ്തു.

എൻറെ അച്ഛന് ചികിത്സ വേണം; പിതാവിനെയും ചുമലില്‍ ചുമന്ന് രണ്ടു കിലോമീറ്റർ നടന്ന് എം ൽഎയുടെ വീട്ടിലെത്തി 18കാരി 1

കുറച്ച് മാസങ്ങൾക്ക് മുൻപാണ് ശിവപ്രസാദ് രോഗബാധിതനാകുന്നത്. രക്തപ്രവാഹത്തിന്റെ അഭാവം മൂലം ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെടുന്ന രോഗം ആയിരുന്നു ശിവപ്രസാസിന്.  തുടർന്ന് ശിവപ്രസാദിനെ ദിൻഡോറി,  ഭോപ്പാൽ , ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും വേണ്ട ചികിത്സാ സഹായം ലഭിച്ചില്ല. ഇതോടെയാണ് എം എൽ എയെ നേരിട്ട് കാണാൻ ശിവപ്രസാദിന്റെ ഇളയ മകൾ രഞ്ജിത തീരുമാനിച്ചത്. പിതാവിനെയും ചുമലിലേറ്റി കാല്‍ നടയായി രഞ്ജിത എം എൽ എയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.

രഞ്ജിതയുടെയും ശിവപ്രസാദിന്റെയും ദുരിതം നേരിട്ട് കണ്ടു മനസ്സിലാക്കിയ എം എൽ എ,  ശിവപ്രസാദിന് മെച്ചപ്പെട്ട ചികിത്സാ സഹായം ഉറപ്പാക്കി. ജില്ലയുടെ ചീഫ് മെഡിക്കൽ ഓഫീസറെ അദ്ദേഹം നേരിട്ട് വിളിച്ചു രഞ്ജിതയുടെ പിതാവിന് ചികിത്സ നൽകണമെന്ന് നിർദ്ദേശിച്ചു. പിതാവിനെയും ചുമലിൽ ചുമന്നുകൊണ്ട് എംഎൽഎയെ  കാണാൻ എത്തിയ രഞ്ജിതയുടെ വാർത്ത സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

Exit mobile version