വിലക്കയറ്റം എല്ലാ കാലത്തും ഒരു വലിയ പ്രശ്നം തന്നെയാണ്. കാലം മുന്നോട്ടു പോകുന്നതനുസരിച്ച് വിലയും വർദ്ധിച്ചു കൊണ്ടിരിക്കും. പഴയകാലത്ത് ഒരു വസ്തുവിന് ഉണ്ടായിരുന്ന വിലയെ ഇന്നത്തെ വിലയുമായി തട്ടിച്ചു നോക്കുമ്പോൾ ചിലപ്പോൾ അത്ഭുതം തോന്നിയേക്കാം. കഴിഞ്ഞത് കഴിഞ്ഞു ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല എന്ന് പൊതുവേ പറയാമെങ്കിലും ഒന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നത് ചിലപ്പോൾ കൗതുകം ഉണർത്തിയേക്കാം.
ഇന്ന് കുറഞ്ഞത് 150 മുതൽ 200 രൂപയെങ്കിലും നൽകാതെ ഒരു ബിരിയാണി കഴിക്കാൻ പറ്റില്ല. എന്നാൽ ഒരു 20 വർഷം മുൻപ് ബിരിയാണിയുടെ വില എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ. അതായത് 2001ൽ ഭക്ഷണ സാധനങ്ങളുടെ വില. ഇത്തരത്തിലുള്ള പല ഓർമ്മകളും സമൂഹ മാധ്യമത്തിൽ വൈറലായി മാറാറുണ്ട്. അടുത്തിടെ 2001ൽ നിന്നുള്ള ഒരു റസ്റ്റോറന്റിന്റെ മെനു കാർഡ് സമൂഹ മാധ്യമത്തിൽ വൈറലായി മാറി.
അന്ന് ഒരു ചിക്കൻ ബിരിയാണിയുടെ വില എത്രയായിരുന്നു എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. ഇന്ന് ഒരു പ്ലേറ്റിന് മിനിമം 150 രൂപ വിലയുള്ള ചിക്കൻ ബിരിയാണിക്ക് അന്ന് 30 രൂപയായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഒരു പ്ലേറ്റിന് 250 രൂപ വിലയുള്ള മട്ടൻ ബിരിയാണിക്ക് 2001ൽ 32 രൂപയായിരുന്നു വില. അതുപോലെ മറ്റു പല ഭക്ഷണ സാധനങ്ങളുടെയും വില നമ്മളിൽ കൗതുകം ഉണർത്തും. ഒരു എഗ്ഗ് റോളിന് ഏഴു രൂപയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ചിക്കൻ റോളിന് പത്തു രൂപ. സ്പെഷ്യൽ ചിക്കൻ റോളിന് 24 രൂപ. ഇങ്ങനെ പോകുന്നു ആ കണക്കുകൾ. ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വന്ന ഈ മെനു വളരെ വേഗം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായി മാറി.