കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; കാറിനുള്ളിൽ രണ്ടു കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നു; ഫോറന്‍സിക് റിപ്പോര്ട്ട് പുറത്ത്

കണ്ണൂരിൽ കാറിനു തീ പിടിച്ച് ദമ്പതികൾ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തൽ. കാറിന്റെ ഉള്ളിൽ രണ്ടു കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നതായി എം വീ ഡീയും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിൽ കണ്ടെത്തി. കാറിന്റെ ഉള്ളില്‍  തീ ആളി പടരാൻ ഇതാണ് ഒരു പ്രധാന കാരണമായി മാറിയത് എന്നാണ് നിഗമനം. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന എയർ പ്യൂരിഫയറിലേക്കും തീ പടർന്നു. അപകടത്തിലേക്ക് നയിച്ചത് ഷോർട്ട് സർക്യൂട്ട് ആണ് എന്ന് നേരത്തെ ആർ ടി ഒ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ പെട്രോൾ,  സാനിറ്റൈസർ , എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ വസ്തുക്കൾ വാഹനത്തിനുള്ളില്‍  സൂക്ഷിച്ചിരുന്നത് തീ ആളിപ്പടരാൻ ഇടയാക്കി.

കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; കാറിനുള്ളിൽ രണ്ടു കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നു; ഫോറന്‍സിക് റിപ്പോര്ട്ട് പുറത്ത് 1

പ്രസ്തുത വാഹനത്തിൽ നിന്നും നേരത്തെ തന്നെ പുക ഉയർന്നതായി സംഭവത്തിന്റെ  ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ ഇത് വക വയ്ക്കാതെ ആശുപത്രിയിൽ വേഗത്തിൽ എത്താൻ കാണിച്ച ധൃതിയാണ് അപകടത്തിൽ കലാശിച്ചത്. വാഹനത്തിന്റെ പെട്രോൾ ടാങ്കിന് തീ പിടിക്കുന്നതിന് മുൻപ് തന്നെ ഫയർഫോഴ്സ് എത്തി തീ അണച്ചിരുന്നു. അപ്പോഴേക്കും ദമ്പതികള്‍ രണ്ട് പേരും മരിച്ചു കഴിഞ്ഞിരുന്നു.  

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഈ അപകടം ഉണ്ടായത്. ഗർഭിണിയായ ഭാര്യയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കാറിൽ തീ പടര്‍ന്നത്. 
പ്രജിത്ത് ഭാര്യ റീഷ എന്നിവരാണ് മരണപ്പെട്ടത് . കാറിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന റിഷയുടെ അച്ഛൻ,  അമ്മ , അമ്മയുടെ സഹോദരി മൂത്ത കുട്ടി എന്നിവർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

Exit mobile version