ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ശവസംസ്കാര ചടങ്ങുകൾ പല വിധത്തിലാണ് നടത്താറുള്ളത്. ഭൂരിഭാഗം ആളുകളും മൃതദേഹം പെട്ടിയിലാക്കി മറവ് ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യും. ഇതാണ് പൊതുവേ നിലനിന്നു പോരുന്ന രീതി. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മൃതദേഹം മുറിച്ച് കഷണങ്ങളാക്കി കഴുകന്മാർക്ക് തീറ്റയായി കൊടുക്കുന്ന രാജ്യത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. പലർക്കും അങ്ങനെ കേൾക്കുമ്പോൾ തന്നെ അതിശയം തോന്നിയേക്കാം. എന്നാൽ അത്തരത്തിൽ ഉള്ള ആചാരം നിലനിൽക്കുന്ന ഒരു സ്ഥലങ്ങളുണ്ട്. മംഗോളിയ , ടിബറ്റ് തുടങ്ങിയ പ്രദേശങ്ങളിലെ ചില സ്ഥലങ്ങളിൽ മൃതദേഹങ്ങൾ കഴുകന്മാർക്ക് ഭക്ഷണമായി നൽകുന്ന ഒരു രീതിയുണ്ട്. ഇതിനെ ആകാശ ശ്മശാനം എന്നാണ് പൊതുവേ വിളിക്കുന്നത്. ഒരു വിഭാഗത്തിൽ പെടുന്ന ബുദ്ധമത വിശ്വാസികളാണ് ഈ ആചാരം തുടർന്നു പോരുന്നത്.
ഒരാൾ മരിച്ചാൽ അയാളുടെ മൃതദേഹം ചില പ്രത്യേക ചടങ്ങുകൾക്ക് ശേഷം ബന്ധുക്കളുടെ മുന്നിൽ വച്ച് തന്നെ വെട്ടി മുറിച്ച് കഷണങ്ങളാക്കി തുറസ്സായ പ്രദേശത്ത് കഴുകന്മാർക്ക് വന്നു ഭക്ഷിക്കുന്നതിനു വേണ്ടി നിരത്തി വയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ മതവിഭാഗത്തിൽ പെടുന്നവർ മരിച്ചതിനു ശേഷം ആത്മാവ് ശരീരത്തില്‍ നിന്നും വിട്ടു പോകുന്നതായി വിശ്വസ്സിക്കുന്നു. ഒരാൾ മരിച്ചു കഴിയുമ്പോൾ അയാളുടെ ശരീരത്തിൽ നിന്നും ആത്മാവ് എന്നെന്നേക്കുമായി ഒഴിഞ്ഞു പോകുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. കഴുകന്മാർ കഴിച്ചതിനു ശേഷം ബാക്കി വരുന്ന അസ്ഥികൾ ചുറ്റികയും മറ്റുമുപയോഗിച്ച് പൊടിച്ചതിനു ശേഷം ഈ പൊടി വെണ്ണ പാൽ എന്നിവയിൽ കലർത്തി വീണ്ടും മൃഗങ്ങള്‍ക്ക് തന്നെ ഭക്ഷിക്കാൻ കൊടുക്കും.