ഇനി തെരുവിലൂടെ നഗ്നനായി നടക്കാം; നഗ്നനായി നടക്കാൻ കോടതിയിൽ നിന്ന് വിധി സമ്പാദിച്ച് 29 കാരൻ

പൊതുസ്ഥലങ്ങളിൽ നഗ്നനായി പ്രത്യക്ഷപ്പെടുക എന്നത് നിയമവിരുദ്ധമാണെന്ന് നമുക്കറിയാം. എന്നാല്‍ ഇക്കാര്യത്തില്‍ ഓരോ രാജ്യങ്ങളിലെയും നിയമങ്ങൾ വ്യത്യസ്തമാണ്. ഇത്തരത്തിൽ സ്പെയിനിൽ ഒരാൾ നഗ്നമായി നടന്നതിന് അയാൾക്ക് മേൽ പിഴ ചുമത്തുകയുണ്ടായി. 29 കാരനായ അലക്സാണ്ട്രോ കോളർ ആണ് നഗ്നനായി നടന്നു വാർത്തകളിൽ ഇടം പിടിച്ചത്. കീഴ് കോടതിയും ഈ വിധി അനുകൂലിച്ചു. എന്നാൽ ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ പോയ അദ്ദേഹത്തിന് അനുകൂലമായ വിധി ലഭിച്ചു. യുവാവിന് നഗ്നനായി നടക്കാൻ ഇനിയും അവകാശമുണ്ട് എന്ന് കോടതി വിധിച്ചു. വിധി കേൾക്കുവാൻ ഇയാൾ കോടതിയിൽ എത്തിയതും നഗ്നനായി തന്നെയാണ്.

ഇനി തെരുവിലൂടെ നഗ്നനായി നടക്കാം; നഗ്നനായി നടക്കാൻ കോടതിയിൽ നിന്ന് വിധി സമ്പാദിച്ച് 29 കാരൻ 1

സ്പെയിനിലെ അൽദായയിലുള്ള തെരുവിലൂടെയാണ് ഇയാൾ നഗ്നനായി നടന്നത്. ഇതോടെയാണ് ഇയാൾക്കെതിരെ പിഴ ചുമത്തിയത്. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. ഇവിടെയും നഗ്നനായി ഒരു ജോഡി ബൂട്ട് മാത്രം ധരിച്ചാണ് ഇയാൾ എത്തിയത്. തൻറെ ആശയ പ്രദർശനം എന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് കോടതിവിധി എന്ന് ഇദ്ദേഹം വാദിച്ചു.

തനിക്കെതിരെ ഇപ്പോൾ പിഴ ചുമത്തിയിരിക്കുന്നത് അശ്ലീല പ്രദർശനത്തിനാണ്. എന്നാൽ ലൈംഗിക താൽപര്യത്തോടെ എന്തെങ്കിലും ചെയ്താൽ ആണ് അത് അശ്ലീല പ്രദർശനം ആകുന്നത്. തനിക്ക് അത്തരത്തിലുള്ള ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ആ രീതിയിലുള്ള ഒരു പ്രവർത്തനവും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തനിക്കെതിരെ പിഴ ചുമത്തിയത് അന്യായമാണ്.

നഗ്നമായി നടക്കുന്നത് സ്പെയിനിൽ നിയമവിരുദ്ധമല്ല. എന്നാൽ ചില പ്രദേശങ്ങളിൽ ചില പ്രത്യേക നിയമങ്ങളുണ്ട്. അലക്സാണ്ട്രോ സാമൂഹിക സുരക്ഷയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാൾക്ക് അനുകൂലമായി വിധിച്ചത്. 2020 മുതൽ താൻ നഗ്നനായിട്ടാണ് നടക്കുന്നത് എന്നും തന്റെ ഈ നിലപാടിനെ സമൂഹം ഇതുവരെ പിന്തുണയ്ക്കുകയാണ് ചെയ്തത് എന്നും അലക്സാഡ്രോ  പറയുന്നു.

Exit mobile version