ഒന്നര വയസ്സാണ് മാധവ് വിവേകിന്‍റെ പ്രായം; ഈ പ്രായത്തില്‍ മാധവ് കയറിപ്പറ്റിയത് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്ഡ്സില്‍  


മാധവ് വിവേകിന്റെ പ്രായം ഒന്നര വയസ്സാണ്. എന്നാല്‍ ഈ പ്രായത്തെ കവച്ചു വയ്ക്കുന്ന മിടുക്കാണ് മാധവിനെ മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. എന്നാൽ ഈ ചെറിയ പ്രായത്തിൽ തന്നെ മാധവ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. ചിറയിൻകീഴ് സ്വദേശികളായ അധ്യാപക ദമ്പതികൾ വിവേക് , ശ്രീരമ എന്നിവരുടെ മകനാണ് കണ്ണൻ എന്ന് വിളിപ്പേരുള്ള മാധവ്.

ഒന്നര വയസ്സാണ് മാധവ് വിവേകിന്‍റെ പ്രായം; ഈ പ്രായത്തില്‍ മാധവ് കയറിപ്പറ്റിയത് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്ഡ്സില്‍   1

അസാമാന്യമായ ഓര്‍മശക്തി ആണ് മാധവിനെ  മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. വാഹനങ്ങൾ , മൃഗങ്ങൾ , ശരീരഭാഗങ്ങൾ , ആഘോഷങ്ങൾ , ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ ,  പൂക്കൾ എന്നിവ ഉൾപ്പെടെ 201 വസ്തുക്കളുടെ പേര് ഈ പ്രായത്തില്‍ തന്നെ മാധവിന് കാണാതെ
അറിയാം. ഇത്രയും പേരുകള്‍ തിരിച്ചറിയുന്നതിലൂടെയാണ് മാധവ് ഇന്ത്യ ബുക്സ് ഓഫ് റിക്കോർഡ്സിൽ ഇടം പിടിച്ചത്. മാധവ് ഇത്തരം ഒരു നേട്ടം കൈവരിക്കുന്നത് കേവലം ഒരു വയസ്സും ആറുമാസവും പ്രായമുള്ളപ്പോഴാണ്. 

കുട്ടിക്ക് ഇത്തരമൊരു കഴിവുണ്ട് എന്ന് ആദ്യം തിരിച്ചറിയുന്നത് അമ്മ ശ്രീരമയാണ്. കുട്ടി ജനിച്ചു ആറുമാസം കഴിഞ്ഞപ്പോൾ തന്നെ ചിത്രങ്ങളോടും പുസ്തകങ്ങളോടും മകന് പ്രത്യേക താല്പര്യം ഉണ്ടായിരുന്നുവെന്ന് ഇവർ പറയുന്നു. ഇത് മകനെ ഇത്തരം ഒരു നേട്ടത്തിലേക്ക് കൊണ്ട് എത്തിക്കും എന്ന് അവർ ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ല.

ഒരു പാട്ട് ഒരുതവണ കേട്ടാൽ തന്നെ അത് വീണ്ടും കേൾക്കുമ്പോൾ അതിലെ വരികൾ മനസ്സിലാക്കി മാധവ് ഒപ്പം പാടുമായിരുന്നു. മകന് ഇത്തരമൊരു കഴിവുണ്ട് എന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവൻറെ വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അയച്ചു കൊടുത്തു, ഇതാണ് വഴിത്തിരിവാകുന്നത്.

Exit mobile version