അധ്യാപകർ വിദ്യാര്‍ത്ഥികളെ “പോടാ” ”പോടീ” എന്ന് വിളിക്കരുത്; ഇത് വിദ്യാർത്ഥികളുടെ വ്യക്തിത്വത്തെ ഹനിക്കും; വിലക്കേർപ്പെടുത്തി സർക്കാർ

ഇനി മുതൽ ക്ലാസിനുള്ളിൽ അധ്യാപകർ കുട്ടികളെ “പോടാ” ”പോടീ” എന്ന് വിളിക്കാൻ പാടില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്താൻ തയ്യാറെടുത്ത് സർക്കാർ. വിദ്യാർത്ഥികളുടെ അഭിമാനത്തെ ഹനിക്കുന്ന ഇത്തരത്തിലുള്ള പ്രയോഗങ്ങൾ വിലക്കിക്കൊണ്ട് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ഇത് അധികം വൈകാതെ തന്നെ മറ്റ് സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. അധ്യാപകർ ഒരു കാരണവശാലും വിദ്യാർഥിയുടെ വ്യക്തിത്വത്തെ തകർക്കുന്ന വാക്കുകൾ ക്ലാസ്സിനുള്ളിലും പുറത്തും ഉപയോഗിക്കാൻ പാടില്ല. കുട്ടികൾക്ക് മാതൃകയാകുന്ന പെരുമാറ്റം ആയിരിക്കണം അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത് എന്നാണ് ഈ നിർദ്ദേശത്തിലൂടെ സര്ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

അധ്യാപകർ വിദ്യാര്‍ത്ഥികളെ “പോടാ” ”പോടീ” എന്ന് വിളിക്കരുത്; ഇത് വിദ്യാർത്ഥികളുടെ വ്യക്തിത്വത്തെ ഹനിക്കും; വിലക്കേർപ്പെടുത്തി സർക്കാർ 1

നേരത്തെ ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി പിണറായി  വിജയന് ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ സുധീഷ് അലോഷ്യസ് എന്ന വ്യക്തിയാണ് അധ്യാപകരുടെ “പോടാ, പോടീ” തുടങ്ങിയ പ്രയോഗങ്ങൾ കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചത്. ഇതിന്‍റെ ഭാഗമാണ് ഈ നടപടി.

 നല്ല വാക്കുകൾ ഉപയോഗിക്കുന്നതിനും മറ്റുള്ളവരോട് നന്നായി പെരുമാറുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന സ്ഥലം ആയിരിക്കണം ഓരോ വിദ്യാലയങ്ങളും. അവരുടെ അധ്യാപകർ തങ്ങള്‍ക്ക് ബഹുമാനം നൽകുന്നവരാണെന്ന് കുട്ടികൾക്ക് തോന്നണം ,  ആ രീതിയിൽ മാത്രമേ അധ്യാപകര്‍ കുട്ടികളോട് പെരുമാറാന്‍ പാടുള്ളൂ. എങ്കിൽ മാത്രമേ കുട്ടികളും അതേ രീതിയിൽ പെരുമാറുകയുള്ളൂ, എന്ന് ഇദ്ദേഹം സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.  

Exit mobile version