ഈ കമ്പനിയുടെ ഉൽപ്പന്നങ്ങൾ മുടിയുടെ കരുത്തിനായി ഉപയോഗിച്ചവരിൽ ക്യാൻസർ ബാധ; 60ലധികം പരാതികൾ; കുലുക്കമില്ലാതെ കോസ്മെറ്റിക് ഭീമന്‍

ലോറിയൽ എന്ന കമ്പനിയുടെ കേശ  അലങ്കാരത്തിനുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരിൽ ക്യാൻസർ രോഗം പിടിപെടുന്നതായി റിപ്പോർട്ട്.  60ലധികം പേരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത് വന്നത്. അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നു മാത്രം നിരവധി കേസുകളാണ് ഫയൽ ചെയ്യപ്പെട്ടത്. ആഗോള കോസ്മെറ്റിക് ഭീമനായ ലോറിയലിനും അതിൻറെ അനുബന്ധ കമ്പനികൾക്കും എതിരെയാണ് നിരവധി ഉപഭോക്താക്കൾ നടപടിക്ക് തയ്യാറെടുക്കുന്നത്.

ഈ കമ്പനിയുടെ ഉൽപ്പന്നങ്ങൾ മുടിയുടെ കരുത്തിനായി ഉപയോഗിച്ചവരിൽ ക്യാൻസർ ബാധ; 60ലധികം പരാതികൾ; കുലുക്കമില്ലാതെ കോസ്മെറ്റിക് ഭീമന്‍ 1

മുടിയുടെ ടെക്സ്ചർ നേരെയാക്കുന്നതിന് വേണ്ടി ലോറിയൽ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും ഇത് കമ്പനി അറിഞ്ഞുകൊണ്ട് ചെയ്യുന്ന കാര്യമാണ് എന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. ഈ സത്യം മറച്ചുവച്ചാണ് കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് നിരവധിപേർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നൽകിയിട്ടുള്ള കേസുകൾ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റി വാദം കേൾക്കാനാണ് കോടതി തീരുമാനിച്ചിട്ടുള്ളത്.

ഹെയർ  സ്ട്രഗ്ധനിങ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗർഭാശയ അർബുദത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് ലോറിയലിനെതിരെ പരാതികൾ വ്യാപകമായത്.

ജെന്നി മിച്ചൽ എന്ന യുവതിയാണ് ആദ്യമായി പരാതി നൽകിയത്. കഴിഞ്ഞ 20 വർഷത്തോളമായി ലോറിയലിന്റെ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നത് എന്നും അതുമൂലം തനിക്ക് ഗർഭാശയം എടുത്തു കളയേണ്ട സാഹചര്യം ഉണ്ടായി എന്നും ഇവർ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇതോടെ ഒന്നിന് പിറകെ ഒന്നായി നിരവധി പേരാണ് പരാതികളുമായി രംഗത്ത് വന്നത്. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്മെറ്റിക് കമ്പനിയാണ് ലോറിയൽ. തങ്ങളുടെ ഉല്പന്നങ്ങൾക്കെതിരെ പരാതികൾ വ്യാപകമാകുമ്പോഴും ഇത്തരം ആരോപണങ്ങളിൽ വസ്തുത ഇല്ല എന്നാണ് കമ്പനി അതികൃതർ പറയുന്നത്.

Exit mobile version