ഒമ്പതാം വയസ്സിൽ ഹൈസ്കൂൾ ബിരുദം സ്വന്തമാക്കി ഡേവിഡ് ബലഗുണ്‍; അദ്ധ്യാപകരെപ്പോലും അത്ഭുതപ്പെടുത്തുന്ന മിടുക്കന്‍

9 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഹൈസ്കൂൾ ബിരുദം നേടുന്ന കുട്ടിയായി മാറിയിരിക്കുകയാണ് പെൻസിൽ വാനിയ സ്വദേശിയായ ഡേവിഡ് ബലോഗുണ്‍ .  ഈ ചെറിയ പ്രായത്തിൽതന്നെ  കോളേജ് പഠനത്തിനായുള്ള ക്രെഡിറ്റ് സ്കോർ ഈ കുട്ടി സ്വന്തമാക്കി. ഡിസ്റ്റൻസ് സ്റ്റഡീസിലൂടെയാണ് ഡേവിഡ് പഠനം തന്റെ ഹൈസ്കൂള്‍ പഠനം പൂർത്തീകരിച്ചത്.

ഒമ്പതാം വയസ്സിൽ ഹൈസ്കൂൾ ബിരുദം സ്വന്തമാക്കി ഡേവിഡ് ബലഗുണ്‍; അദ്ധ്യാപകരെപ്പോലും അത്ഭുതപ്പെടുത്തുന്ന മിടുക്കന്‍ 1

സയൻസിനോടും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിനോടും ഉള്ള അതിയായ ഇഷ്ടവും ഒരുപാട് മികച്ച അധ്യാപകരോടുള്ള പ്രത്യേക താൽപര്യവുമാണ് ഈ നേട്ടം കൈവരിക്കാൻ തന്നെ സഹായിച്ചത് എന്ന് ഡേവിഡ് പറയുന്നു. ഡേവിഡിന് ഒരു ജ്യോതിശാസ്ത്രഞ്ജ്നന്‍ ആകാനാണ് ആഗ്രഹം. ബ്ലാക്ക് ഹോള്‍സിനെയും സൂപ്പർ നോവകളെയും കുറിച്ച് പഠിക്കണം എന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഡേവിഡ് പറഞ്ഞു. ഡേവിഡിന്റെ അച്ഛനും അമ്മയും ഉയർന്ന വിദ്യാഭ്യാസം സ്വന്തമാക്കിയവരാണ്. എന്നാൽ ഇത്രയധികം ബുദ്ധി സാമാര്‍ഥ്യമുള്ള ഒരു കുട്ടിയെ വളർത്തുന്നത് കുറച്ചു പ്രയാസകരമാണെന്ന് അവരും പറയുന്നു. തങ്ങള്‍ക്ക് പോലും മനസ്സിലാകാത്തതും വളരെ പ്രയാസമേറിയതുമായ കാര്യങ്ങൾ പോലും പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും കഴിവുള്ളതാണ് മകൻറെ 9 വയസ്സ് മാത്രം പ്രായമുള്ള തലച്ചോർ എന്ന് അമ്മ റോണിയ പറഞ്ഞു.

ഡേവിഡിന്റെ അദ്ധ്യാപകര്‍ക്കും ഡേവിടെനെക്കുറിച്ച് നൂറ് നാവാണ്. 
അസാധാരണമായ പല കഴിവുകളും ഉള്ള കുട്ടിയാണ് ഡേവിഡ് എന്നും ഡേവിഡിൽ നിന്നുമാണ് പലകാര്യങ്ങളും തങ്ങൾ പഠിച്ചതെന്നും അവന്റെ അധ്യാപകരും ഒരേ സ്വരത്തില്‍ പറയുന്നു. ഡേവിഡ് അസാധാരണമായ കഴിവുകളുള്ള ഒരു കുട്ടിയാണ്. അധ്യാപകർക്കും മറ്റു കുട്ടികൾക്കും പ്രചോദനമാണ് ഡേവിഡ്. തങ്ങളുടെ അധ്യാപന രീതിയെയും ചിന്തയെയും
തന്നെ ഡേവിഡ് മാറ്റി മറിക്കുന്നു എന്നും അധ്യാപകർ കൂട്ടിച്ചേര്‍ത്തു. 

Exit mobile version