കുഞ്ഞനുജന്റെ ജീവൻ രക്ഷിക്കാനായി ആ ഏഴ് വയസ്സുകാരി ഉറങ്ങാതിരുന്നത് 17 മണിക്കൂറുകൾ

ലോക ജനതയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പങ്ങളുടെ വാർത്ത. നിരവധി പേരുടെ മരണത്തിനാണ് ഈ ഭൂകമ്പം സാക്ഷ്യം വഹിച്ചത്. ഓരോ ദിവസവും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇവിടെ നിന്നും വന്നു കൊണ്ടിരിക്കുന്നത്.   ഇപ്പോഴിതാ ഇവിടെ നിന്നും പുറത്തു വന്ന ഒരു ചിത്രം ഏവരുടെയും കണ്ണു നനയ്ക്കുന്നതാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടക്കുന്ന തന്റെ ഇളയ സഹോദരൻറെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി  ഉറങ്ങാതെ കാത്തിരുന്ന ഏഴ് വയസ്സുകാരിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ ഇടയിൽ 17 മണിക്കൂറോളം ആണ് ഇവർ കുടുങ്ങിക്കിടന്നത്. യുണൈറ്റഡ് നേഷൻസിന്റെ പ്രതിനിധിയായ മുഹമ്മദ് സഭയാണ് ഈ ചിത്രം സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ചത്. 17 മണിക്കൂറിൽ അധികം കെട്ടിട അവശിഷ്ടങ്ങളുടെ അടിയിൽ കിടന്നപ്പോൾ തൻറെ അനുജനെ രക്ഷിക്കാൻ തലയിൽ കൈകൊണ്ട് സംരക്ഷണം ഒരുക്കുകയായിരുന്നു ഈ ഏഴ് വയസ്സുകാരി. ഈ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിൽ വൈറലാണ്. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തത്.

turkey sister 1
കുഞ്ഞനുജന്റെ ജീവൻ രക്ഷിക്കാനായി ആ ഏഴ് വയസ്സുകാരി ഉറങ്ങാതിരുന്നത് 17 മണിക്കൂറുകൾ 1

അതേസമയം തുർക്കിയേയും സിറിയയെയും തകർത്തെറിഞ്ഞ സൂചലനത്തിൽ അയ്യായത്തിൽ അധികം പേരാണ് ഇതുവരെ മരണപ്പെട്ടത് എന്നാണ് വിവരം. ആയിരക്കണക്കിന് ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് വിവരം. ദുരന്തത്തില്‍ നാമാവശേഷമായ രാജ്യത്തിന് കൈത്താങ്ങുമായി ഇന്ത്യ മുന്നിൽ തന്നെയുണ്ട്.

പല പുതിയ കെട്ടിടങ്ങളും തകർന്നു വീണതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ കെട്ടിടങ്ങൾ പണിയുന്നതിലെ അശാസ്ത്രീയത കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. തുർക്കിയുടെ തെക്കൻ പ്രദേശങ്ങളിൽ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിന് 7.6 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു ശേഷവും നിരവധി തുടർ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button