ലോകത്തിലെ തന്നെ ഏറ്റവും മിടുക്കരായ വിദ്യാർഥികളുടെ പട്ടികയിൽ അമേരിക്കൻ വിദ്യാർത്ഥിനിയായ നടാഷ രണ്ടാം സ്ഥാനത്ത് എത്തി. അമേരിക്കയിലെ ജോൺസ് സെൻറർ ഫോർ ടാലന്‍റഡ് യൂത്ത് നടത്തിയ പരീക്ഷയിലാണ് ഇന്ത്യൻ വിദ്യാർഥിനിക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. 76 രാജ്യങ്ങളിൽ നിന്ന് 15,000 വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷയിൽ നിന്നുമാണ് നടാഷ ഇത്തരം ഒരു നേട്ടം സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് നടാഷ ഈ പട്ടികയിൽ ഇടം പിടിക്കുന്നത്.13 വയസ്സുകാരിയായ നടാഷ ന്യൂജേഴ്സിയിലെ ഫ്ലോറൻസ് എം ഗൗഡീനിർ മിഡിൽ സ്കൂളിൽ വിദ്യാർഥിനിയാണ്.
2021ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് നടാഷ ആദ്യമായി ഈ നേട്ടം കരസ്ഥമാക്കുന്നത്. 2020-21ലെ നടന്ന ടാലന്റ് സെര്‍ച്ചില്‍ സി.ടി.ഐയില്‍ പങ്കെടുത്ത 84 രാജ്യങ്ങളില്‍ നിന്നുള്ള 19,000 വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടാഷ. അന്ന് നടാഷയ്ക്ക് ലഭിച്ചത് ജോണ്‍സ് ഹോപ്കിന്‍സ് സി. ടി. വൈ ‘ഹൈ ഓണേഴ്‌സ് അവാര്‍ഡ്’ആണ്. 2021-ല്‍ സി ടി വൈ ടാലന്റ് സെര്‍ച്ചില്‍ 20 ശതമാനത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമാണ് സി ടി വൈ ഹൈ ഓണേഴ്‌സ് അവാര്‍ഡ് ലഭിച്ചത്.
നടാഷയുടെ മാതാപിതാക്കൾ രണ്ട് പേരും ചെന്നൈയിൽ നിന്നുമാണ്. ഒഴിവ് സമയങ്ങളിൽ വായനയും ഡൂടിങ്ങുമാണ് നടാഷയുടെ ഇഷ്ട വിനോദങ്ങൾ എന്ന് മാതാപിതാക്കൾ പറയുന്നു. വിദ്യാർത്ഥിയുടെ പരീക്ഷയിലെ വിജയത്തിനുള്ള അംഗീകാരം മാത്രമായല്ല ഇതിനെ കാണുന്നത്, മറിച്ച് ഇത് അവരുടെ അർപ്പണബോധത്തിനുള്ള അംഗീകാരം കൂടിയാണ്. ഇതിലൂടെ ലോകത്തുള്ള മിടുക്കരായ വിദ്യാർഥികൾക്ക് പരസ്പരം പരിചയപ്പെടാനും സംവദിക്കുവാനും ഈ പരീക്ഷയിലൂടെ കഴിയും.