ഇവിടെ ഒരു റെയിൽവേ പാളം ഉണ്ടായിരുന്നു; രണ്ട് കിലോമീറ്ററോളം നീളത്തിലുള്ള റെയിൽവേ പാളം മോഷ്ടിച്ച് കടത്തി; സംഭവം ബീഹാറിൽ

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പല തരത്തിലുള്ള മോഷണ വാര്ത്തകളും പുറത്തു വരാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ബീഹാറിലെ ഒരു മോഷണത്തിന്റെ കഥ. ഇവിടെ മോഷണം പോയിരിക്കുന്നത് നമ്മൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒന്നാണ്. രണ്ട് കിലോമീറ്ററില്‍ അധികം നീളത്തിലുള്ള റെയിൽവേ പാളമാണ് മോഷ്ടാക്കൾ കടത്തിയത്. ഈ വാർത്ത പുറത്തു വന്നതോടെ അന്വേഷണം ആരംഭിച്ച  റെയിൽവേ രണ്ട് ആർ പി എഫ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു. മോഷണത്തിൽ ഇവർക്കും പങ്കുണ്ട് എന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി എന്നാണ് വിവരം.

ഇവിടെ ഒരു റെയിൽവേ പാളം ഉണ്ടായിരുന്നു; രണ്ട് കിലോമീറ്ററോളം നീളത്തിലുള്ള റെയിൽവേ പാളം മോഷ്ടിച്ച് കടത്തി; സംഭവം ബീഹാറിൽ 1

സമസ്തിപൂർ റെയിൽവേ ഡിവിഷന്റെ കീഴിലുള്ള പണ്ഡൌല്‍ സ്റ്റേഷനേയും ലോഹത് ഷുഗർ മില്ലിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാലമാണ് മോഷണം പോയത്. ഈ ഷുഗർ മില്ല് കഴിഞ്ഞ കുറച്ചു വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. അതുകൊണ്ടുതന്നെ ഇങ്ങോട്ടേക്ക് ഇപ്പോള്‍ ട്രെയിൻ സർവീസ് ഇല്ല.
അതാണ് ഇവിടേക്കുള്ള 2 കിലോമീറ്ററില്‍ അധികം നീളമുള്ള റെയിൽവേ പാളം മോഷ്ടാക്കൾ നോട്ടമിട്ടത്. എന്നാൽ ഈ മോഷണത്തെ കുറിച്ച് ഉള്ള എല്ലാ വിവരങ്ങളും അറിഞ്ഞിട്ടും ഈ  ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഇവർക്കും ഈ മോഷണത്തിൽ പങ്കുണ്ട് എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് സംശയമുണ്ട്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ആർ പി എഫ് ഉദ്യോഗസ്ഥർക്ക് എതിരെ ഇപ്പോള്‍ പോലീസ് നടപടി കൈക്കൊണ്ടിരിക്കുന്നത്. ഏതായാലും റെയിൽവേ പാളം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. റെയിൽവേ വിജിലൻസ് ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

Exit mobile version