പക്ഷികളിൽ നിന്ന് സസ്തനികളിലേക്ക് വരെ എത്തിക്കഴിഞ്ഞിരിക്കുന്നു; ഇനി മനുഷ്യരിലേക്ക് എത്താൻ അധിക സമയം വേണ്ടി വരില്ല; കരുതിയിരിക്കാൻ ലോകാരോഗ്യ സംഘടന

ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പേരറിയാത്തതും കണ്ടെത്താൻ കഴിയാത്തതുമായ രോഗങ്ങൾ മൂലം ഉണ്ടാകുന്ന ദുരിതങ്ങളാണ്. പല രോഗങ്ങളെയും ഒരു പരിധി വരെ മനുഷ്യൻ തന്നെ വരുതിയില്‍ ആക്കിയിട്ടുണ്ട് എങ്കിലും ചിലതൊക്കെ ഇപ്പോഴും മനുഷ്യന് വലിയ ഭീഷണി തന്നെയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ദുരിതം വിതച്ചു കൊണ്ട് പക്ഷിപ്പനി കൂടി എത്തുന്നു എന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകുന്നത്. പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് പക്ഷികളിൽ നിന്നും സസ്തനങ്ങളിലേക്ക് ഇതിനോടകം തന്നെ കടന്നു കഴിഞ്ഞിട്ടുണ്ട്. നിലവിൽ നീർനായ,  കുറുക്കൻ തുടങ്ങിയ മൃഗങ്ങളിൽ ആണ് എച്ച് 5 എൻ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് തിരിച്ചറിഞ്ഞതോടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

പക്ഷികളിൽ നിന്ന് സസ്തനികളിലേക്ക് വരെ എത്തിക്കഴിഞ്ഞിരിക്കുന്നു; ഇനി മനുഷ്യരിലേക്ക് എത്താൻ അധിക സമയം വേണ്ടി വരില്ല; കരുതിയിരിക്കാൻ ലോകാരോഗ്യ സംഘടന 1

മൃഗങ്ങളിൽ നിന്നും വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണെങ്കിലും അത്തരമൊരു സാധ്യത ഒരിക്കലും തള്ളിക്കളയാൻ കഴിയില്ല എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ നിഗമനം. രോഗബാധ ഉള്ളതോ ചത്തതോ ആയ പക്ഷികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ ഈ വൈറസ് മനുഷ്യരിലേക്ക് പടർന്നേക്കാം. ഈ വൈറസിനെ എന്തെങ്കിലും തരത്തിലുള്ള മ്യൂട്ടേഷൻ സംഭവിച്ചോ എന്നതാണ് ആരോഗ്യ വിദഗ്ധരെ ആശങ്കയിൽ ആഴ്ത്തുന്ന പ്രധാനപ്പെട്ട ഒരു കാര്യം.

നിലവിൽ നീർനായയിൽ കണ്ടെത്തിയ വൈറസിന് മറ്റ് വൈറസുമായി ചേർന്ന് ജനിതക മാറ്റം വന്നിട്ടുണ്ടാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ സ്വൈന്‍ ഫ്ലൂ  ഇത്തരത്തിൽ വൈറസുകളുടെ സങ്കരയിനം മൂലം ഉണ്ടായതാണ് എന്നതുകൊണ്ട് തന്നെ ഇതിനെ ഏറെ ഗൗരവത്തോടെയാണ് ലോകാരോഗ്യസംഘടന കാണുന്നത്. കൊറോണ വൈറസിന് ജനതക വ്യതിയാനം സംഭവിച്ചത് ഒമിക്രോൺ പോലെയുള്ള മാരക ശേഷിയുള്ള പുതിയ വകഭേദങ്ങൾക്ക് കാരണമായിരുന്നു. ഇതുകൊണ്ടുതന്നെ ശാസ്ത്രലോകം ഏറെ കരുതലിൽ ആണ്.

Exit mobile version