കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നും നാട്ടിലേക്ക് അയച്ച മൃതദേഹത്തെ കുറിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകനായ അഷറഫ് താമരശേരി സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പ് കണ്ണീരോടെ അല്ലാതെ വായിച്ചു പൂർത്തിയാക്കാൻ കഴിയില്ല. മകളുടെ വിവാഹത്തിന് രണ്ടു ദിവസം മുൻപ് ഹൃദയാഘാതം സംഭവിച്ചത് മൂലം മരണത്തിന് കീഴടങ്ങിയ പിതാവിനെ കുറിച്ച് ആയിരുന്നു അഷ്റഫ് കുറുപ്പ് പങ്ക് വച്ചത്. സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ പ്രാരാബ്ദം അനുവദിക്കാതിരുന്ന ഒരു അച്ഛനെ കുറിച്ചുള്ള കുറിപ്പ്. മകളുടെ വിവാഹത്തിൻറെ ഒരുക്കങ്ങൾ എത്രത്തോളമാണ് എന്ന് കേട്ട് മനസ്സിലാക്കി ആഗ്രഹങ്ങള്‍ മനസ്സില്‍ കുഴിച്ചു മൂടി ജോലിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു ആ പിതാവ്.
വിവാഹനിശ്ചയം മംഗളമായി നടന്നു എങ്കിലും വിവാഹം നടക്കുമ്പോൾ ആ പിതാവ് ജീവനറ്റ് മോർച്ചറിയിലായിരുന്നു. വിവാഹത്തിന് രണ്ട് ദിവസം മുൻപ് തന്നെ ആ പിതാവ് ഈ ലോകം വിട്ട് യാത്രയായിരുന്നു. തൻറെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ കഴിയില്ല എന്ന ദുഃഖം മൂലമാണോ ആ പിതാവിന്‍റെ ഹൃദയം നിലച്ചു പോയത് എന്നറിയില്ല. ഭയം മൂലം ആരും ആ വിവരം വിവാഹ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നില്ല. അതിന് ആർക്കും ധൈര്യം വന്നില്ല. വിവാഹം നിശ്ചയിച്ചു ഉറപ്പിച്ച സമയത്ത് തന്നെ വളരെ ഭംഗിയായി നടത്തുകയും ചെയ്തു.
മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് ഒരാളുടെ ബന്ധപ്പെട്ടവർ വല്ലാതെ വിഷമിക്കുന്നത് അഷറഫ് കാണാനിടയാകുന്നത്. അങ്ങനെയാണ് അയാളുടെ വിവരങ്ങൾ എന്താണ് എന്ന് തിരക്കിയത്. അപ്പോഴാണ് മകളുടെ വിവാഹ ദിവസം മോർച്ചറിയിൽ വിറങ്ങലിച്ചു കിടക്കുക ആയിരുന്ന ആ മനുഷ്യനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അഷ്റഫ് മനസ്സിലാക്കുന്നത്.