ഇന്ത്യയെ ആകമാനം ഞെട്ടിച്ച ഒന്നായിരുന്നു ശ്രദ്ധ വാൾക്കർ കൊലപാതക കേസ്. തന്റെ പങ്കാളിയായ ശ്രദ്ധയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വെട്ടി മുറിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു അഫ്താബ് പൂന വാല. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച കുറ്റപത്രം ഡൽഹി പോലീസ് സമർപ്പിച്ചത്. 6600 പേജുകളാണ് ഈ കുറ്റപത്രത്തിന് ഉള്ളത്.
ഈ കൊലപാതകത്തിൽ നിർണായകമായ തെളിവായി മാറിയത് ശ്രദ്ധയെ കാണാനില്ല എന്ന് പറഞ്ഞതിനു ശേഷവും അവരുടെ അക്കൗണ്ടിൽ നിന്നും അഫ്താബ് തന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതാണ്. പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും അഫ്താബ് ആദ്യം നുണയാണ് പറഞ്ഞത്. മെയ് 18ന് അഫ്താബ് ശ്രദ്ധയെ കൊന്നതിനു ശേഷം അവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 50,000 രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പിന്നീട് 4000 രൂപ ട്രാൻസ്ഫർ ചെയ്തു. അതിനു ശേഷം 250 രൂപ വീണ്ടും മാറ്റി. ശേഷം 6000 രൂപ ശ്രദ്ധയുടെ അക്കൗണ്ടിൽ നിന്ന് തന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ശ്രദ്ധയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്ന വാദം ഇതോടെ പൊളിഞ്ഞു. കൊല നടത്തിയതിനു ശേഷം ശ്രദ്ധയുടെ മൊബൈൽ ഫോൺ ആക്ടീവ് ആയിരുന്നു. കൊലപാതക ദിവസം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അഫ്താബ് ആമസോൺ വഴിയാണ് വില്പന നടത്തിയത്. പിന്നീട് ഇത് വാങ്ങിയ ആളിനെ പോലീസ് കണ്ടെത്തിയിരുന്നു.
അഫ്താബിന്റെ വളരെ വിചിത്രമായ ഷോപ്പിംഗ് രീതി പോലീസിന് വളരെ പ്രധാനപ്പെട്ട ഒരു തെളിവായി മാറി. ശ്രദ്ധേയുടെ കൊലപ്പെടുത്തിയതിനു
ശേഷം അഫ്താബ് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു. ഉച്ചയ്ക്ക്
സാധാരണപോലെ രണ്ടു പേർക്ക് ഉള്ള ലഞ്ച് ആണ് ഇയാൾ ഓർഡർ ചെയ്തത്. എന്നാൽ ഡിന്നറിന് ഒരാൾക്ക് മാത്രമുള്ള ഭക്ഷണമാണ് ഓർഡർ ചെയ്തത്. മൃതദേഹം ഒളിപ്പിച്ചു വെക്കുന്നതിന് 11 കിലോഗ്രാം അരി വാങ്ങി. പിന്നീട് ശ്രദ്ധ തന്നെ ഉപേക്ഷിച്ചു പോയതായി ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. ശ്രദ്ധ ജീവിച്ചിരിക്കുന്നു എന്ന് കാണിക്കുന്നതിനു വേണ്ടി ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അഫ്താബ് ദിവസങ്ങളോളം ഉപയോഗിച്ചിരുന്നു.