ഇതിനുമപ്പുറം ഈ നരാധമന് മറ്റെന്ത് ശിക്ഷ നൽകാനാണ്; ആദ്യം എതിര്‍ത്തു; പിന്നീട് വിഷം കലർന്ന മിശ്രിതം കുത്തിവച്ച് വധശിക്ഷ നടപ്പിലാക്കി
മുൻ കാമുകിയെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ മിസൗറിയിൽ നിന്നുള്ള 58 കാരനായ റഹീം ടൈലറെ വധശിക്ഷയ്ക്ക് വിധേയനാക്കി. വിഷം കലർന്ന മിശ്രിതം കുത്തിവച്ചാണ് ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയത്. കൊലപാതകം നടക്കുമ്പോൾ താൻ അവിടെ ഇല്ലായിരുന്നുവെന്നും മറ്റൊരു സംസ്ഥാനത്തിൽ ആയിരുന്നു എന്നുമുള്ള ഇയാളുടെ വാദം കോടതി തള്ളിക്കളഞ്ഞു.
വിഷം കലർന്ന മിശ്രിതം കുത്തി വയ്ക്കുന്നതിനു മുൻപ് ഇയാൾ കായികമായി അതിനെ തടയാൻ ശ്രമിച്ചു. അടുത്തേക്ക് എത്തിയവർക്ക് നേരെ ചവിട്ടാൻ ശ്രമം നടത്തി. ഒടുവിൽ ബലം പ്രയോഗിച്ചു ഇയാളുടെ ശരീരത്ത് വിഷദ്രാവകം കുത്തി വയ്ക്കുക ആയിരുന്നു. തുടർന്ന് ഏതാനും നിമിഷങ്ങൾക്കകം ഇയാൾ മരണത്തിന് കീഴടങ്ങി.
2004 ആണ് ഇയാൾ കാമുകിയായ ആഞ്ജല റോയെയും അവരുടെ മക്കളായ അലക്സ് കോണ്‍ലി, അക്രിയ കോൺളി, ടയേറി കോണ്‍ലി എന്നിവരെയും വെടി വെച്ചു കൊലപ്പെടുത്തിയത്. എന്നാൽ കൊലപാതകം നടക്കുമ്പോൾ താൻ മറ്റൊരു സ്ഥലത്ത് ആയിരുന്നുവെന്ന് ഇയാൾ പിന്നീട് വാദിച്ചിരുന്നു. ചില ഗ്രൂപ്പുകൾ ഇയാളെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ ഈ വാദങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല.
ടൈലറും എയ്ഞ്ചല റോയും കുട്ടികളുടെ ഒപ്പം താമസിച്ചിരുന്നത് സെൻറ് ലൂയിസ് നഗരപ്രദേശത്തിലാണ്. 2004 നവംബർ 24ന് ടൈലർ കാലിഫോണിയിലേക്ക് വിമാനം കയറി. 2004 ഡിസംബർ 3നാണ് ഇയാളുടെ കാമുകിയുടെയും കുട്ടികളുടെയും മൃതശരീരം അധികൃതർ കണ്ടെടുക്കുന്നത്. ടൈലർ സെൻറ് ലൂയിസിൽ ഉണ്ടായിരുന്ന സമയത്താണ് കാമുകിയും കുട്ടികളും മരണപ്പെടുന്നത്. ഇത് തെളിവുകളിൽ നിന്ന് വ്യക്തമാണ്. മാത്രമല്ല കാമുകിയുടെ രക്തത്തുള്ളി ടൈലറുടെ കണ്ണടയിൽ നിന്നും കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ഇദ്ദേഹത്തിൻറെ ബന്ധു ആണ് കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന തോക്ക് അഴുക്ക് ചാലിൽ വലിച്ചെറിഞ്ഞത്. ആദ്യം നിഷേധിച്ചെങ്കിലും ടൈലർ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. തർക്കത്തിനിടയാണ് താൻ കാമുകിയെ കൊലപ്പെടുത്തിയതെന്നും കുട്ടികൾ സാക്ഷികൾ ആയതുകൊണ്ടാണ് അവരെയും കൊലപ്പെടുത്തിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.