ഇന്ധനം അടിക്കാൻ നീണ്ട നിര; പാക്കിസ്ഥാനിലും ശ്രീലങ്കയിലെ അതേ അവസ്ഥ

ഓരോ ദിവസവും പാകിസ്താനില്‍ നിന്നും പുറത്തു വരുന്ന വാര്ത്തകള്‍ വളരെ ആശങ്കാ ജനകമാണ്. പാകിസ്ഥാൻ തകർച്ചയുടെ വക്കിലാണ് എന്ന് ഏറെക്കുറെ വ്യക്തമാണ്. ഓരോ ദിവസം ചെല്ലും തോറും  രാജ്യത്തിൻറെ സമ്പദ്ഘടന കൂടുതൽ അപകടമായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ വിദേശ കരുതല്‍ ധന ശേഖരം ഏറെക്കുറെ അവസാനിക്കാറായി. ആഴ്ച്ചകള്‍  മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന കരുതല്‍ ധനം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ.  പെട്രോൾ പമ്പുകളുടെ മുന്നിൽ ഇന്ധനം അടിക്കാൻ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന തകർച്ചയുടെ യഥാർത്ഥ ചിത്രം വെളിവാക്കുന്നു. പാകിസ്താന്‍ മിക്ക അയല്‍ രാജ്യങ്ങളോടും കടം ചോദിച്ചിട്ടുണ്ട് എങ്കിലും ഒരു രാജ്യവും പാകിസ്ഥാനെ കയ്യയച്ച് സഹായിക്കാന്‍ തയ്യാറല്ല. 

ഇന്ധനം അടിക്കാൻ നീണ്ട നിര; പാക്കിസ്ഥാനിലും ശ്രീലങ്കയിലെ അതേ അവസ്ഥ 1

ഇന്ധനം തീർന്നതോടെ മിക്ക പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. പഞ്ചാബ് പ്രവേശ്യയോട് ചേര്‍ന്ന  പ്രദേശത്തെ പാമ്പുകൾ അടഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ മാധ്യമങ്ങൾ തന്നെ പുറത്തു വിടുകയുണ്ടായി. ഇന്ധനത്തിന്റെ സ്റ്റോക്ക് തീരുന്നത് അനുസരിച്ച് പമ്പുകൾ അടക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ ഇന്ധനത്തിന്റെ ദൗർലഭ്യം വാഹന ഉടമകളെ വല്ലാത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പൊതു ഗതാഗതം താറുമാറായ നിലയാണ്. പെട്രോൾ ക്ഷാമം കണക്കിലെടുത്ത് പല പ്രദേശങ്ങളിലും ഇപ്പോള്‍ത്തന്നെ ഇന്ധനത്തിന് റേഷൻ ഏർപ്പെടുത്തിക്കഴിഞ്ഞു.

ഇരുചക്ര വാഹനങ്ങൾക്ക് 200 രൂപയുടെയും നാല് ചക്ര വാഹനങ്ങൾക്ക് 5000 രൂപയുടെയും ഇന്ധനം മാത്രമേ നൽകുകയുള്ളൂ എന്ന് സർക്കാർ ഉത്തരവിട്ടു കഴിഞ്ഞു. രാജ്യത്ത് ഇന്ധനത്തിന് പ്രതിസന്ധി രൂക്ഷമായതോടെ കരിഞ്ചന്തയിലും ഇന്ധന വില്പന പൊടി പൊടിക്കുകയാണ്. നേരത്തെ ശ്രീലങ്കയിൽ കണ്ട അതേ കാഴ്ച തന്നെ പാക്കിസ്ഥാനിലും ആവർത്തിക്കുന്നു എന്ന് ചുരുക്കം.

Exit mobile version