കുളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല അബദ്ധത്തില്‍ കേക്ക് പാനില്‍ കുടുങ്ങി; ആശങ്കയുടെ മണിക്കൂറുകള്‍ ആശ്വാസത്തിന് വഴി മാറിയത് ഇങ്ങനെ  

മുതിർന്നവർ എത്ര ശ്രദ്ധിച്ചാലും പലപ്പോഴും കുട്ടികൾ അപകടത്തിൽ ചെന്ന് പെടാറുണ്ട്. കൊച്ചു കുട്ടികള്‍ ആണെങ്കില്‍ കണ്ണിമ തെറ്റാതെ ശ്രദ്ധിയ്ക്കണം അല്ലങ്കില്‍ പല അപകടത്തിലും കുട്ടികള്‍ ചെന്നു പെടും.    ഒരു  നിമിഷത്തെ  അശ്രദ്ധ വലിയ അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഒട്ടും അപകടകരമല്ല എന്ന് കരുതുന്ന പലതും കുട്ടികളുടെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുന്ന നിലയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയുടെ തല കേക്ക് പാന്‍ കുടുങ്ങിയത് വലിയ ആശങ്കയ്ക്ക് കാരണമായി.

kid in cooker
കുളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല അബദ്ധത്തില്‍ കേക്ക് പാനില്‍ കുടുങ്ങി; ആശങ്കയുടെ മണിക്കൂറുകള്‍ ആശ്വാസത്തിന് വഴി മാറിയത് ഇങ്ങനെ   1

സംഭവം നടന്നത് അമേരിക്കയിലെ പെൻസിൽ വാനിയയിലാണ്. കുളിക്കുന്നതിനിടെയാണ് രണ്ടു വയസ്സുകാരിയായ പെൺകുട്ടിയുടെ തല കേക്ക് പാനില്‍ കുടുങ്ങുന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് കൂടുതല്‍ അപകടം ഒന്നും സംഭവിക്കാതിരുന്നത്.  ഈ അപകടം ഉണ്ടായപ്പോൾ തന്നെ കുട്ടിയുടെ അമ്മയുടെ കണ്ണിൽ പെട്ടതുകൊണ്ട് ഒരു വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. കുട്ടിയുടെ അമ്മ ഉടൻ തന്നെ 911 ൽ വിളിച്ച് സഹായം ആവശ്യപ്പെട്ടു. ഒട്ടും വൈകാതെ തന്നെ അഗ്നി ശമന സേനാംഗങ്ങൾ വീട്ടിലെത്തി കുട്ടിയുടെ കഴുത്തിൽ നിന്നും പാന്‍ മുറിച്ച് നീക്കുക ആയിരുന്നു.

എന്നാല്‍ ഇത്തരം ഒരു അപകടത്തിൽ പെട്ടപ്പോഴും തന്റെ മകൾ വളരെ ധീരതയോടെയാണ് പെരുമാറിയത് എന്നും അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥർ എത്തുന്നതുവരെ ഒട്ടും പരിഭ്രാന്തയാകാതെ സമചിത്തതയോടെ കാത്തിരുന്നുവെന്നും മാതാവ് പറയുന്നു. തൻറെ കഴുത്തില്‍ കുടുങ്ങിയത് ഒരു ഷാൾ ആണ് എന്നാണ് മകൾ പറഞ്ഞത്. അഗ്നി ശമന സേനാംഗങ്ങൾ പാന്‍  മുറിച്ചു മാറ്റിയപ്പോഴും ഒട്ടും പരിഭ്രമിക്കാതെ അവള്‍ അവരോടൊപ്പം സഹകരിക്കുകയും ചെയ്തു. അതുകൊണ്ടാണ് വലിയ അപകടം ഉണ്ടാകാതെ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button