എം ജി സർവകലാശാല കലോത്സവ വേദി ഒരു വിവാഹ വേദി കൂടിയായി മാറി. നദീമിന്‍റെയും കൃപയുടെയും പ്രണയം പൂർണ്ണതയിൽ എത്തിയത് പ്രണയം മൊട്ടിട്ട ഇതേ ക്യാമ്പസിന്റെ തിരു മുറ്റത്ത് വച്ച്. മഹാരാജാസ് കോളേജ് പൂർവ വിദ്യാർഥികളാണ് നദീമും കൃപയും. ഇവർ കലോത്സവ വേദിയിൽ എത്തി വിദ്യാർത്ഥികളുടെ മുന്നില്‍ വച്ച് പരസ്പരം വരണ മാല്ല്യം അണിയിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. പഠിച്ചതും പ്രണയം പൂവണിഞ്ഞതുമായ അതേ കലാലയത്തിൽ വച്ച് തന്നെ ഇവർ വിവാഹിതരാവുകയായിരുന്നു. 2014 മുതൽ 2017 വരെ ഇതേ ക്യാമ്പസിൽ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും.
മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിനു ശേഷം ചടങ്ങുകൾ നടത്തുന്നതിനു വേണ്ടി ക്യാമ്പസിലേക്ക് എത്തിയതായിരുന്നു ഇരുവരും. ഇരുവരും മഹാരാജാസ് കോളജിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കി മടങ്ങിയവരാണ്. ഈ ക്യാമ്പസിൽ വച്ചായിരുന്നു അവര്‍ പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. അതുകൊണ്ടാണ് വിവാഹവേദിയായി ഇതേ ക്യാമ്പസ് തന്നെ ഇവർ തിരഞ്ഞെടുത്തത്. ഇതേ ക്യാമ്പസിലെ പൂർവ്വ വിദ്യാർത്ഥികളുടെ വിവാഹം എല്ലാവർക്കും വേറിട്ട ഒരു അനുഭവമായി മാറി.
മഹാരാജാസ് കോളേജിൽ ഫിലോസഫി വിദ്യാർത്ഥിയായിരുന്നു കൃപ. നദീം ആകട്ടെ എൻവിയോൺമെൻറ് കെമിസ്ട്രി വിദ്യാർഥിയും. ആദ്യം ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് എപ്പോഴോ അത് പ്രണയത്തിനു വഴി മാറി. വിവാഹത്തിന് നദീമിന്റെ വീട്ടുകാർക്ക് എതിർപ്പ് ഇല്ലായിരുന്നു എങ്കിലും കൃപയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെ രജിസ്റ്റർ ഓഫീസിൽ എത്തി വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു അവർ.