ഭര്‍ത്താവ്  ക്യാൻസർ ബാധിച്ച് മരിക്കുമ്പോൾ മകൾക്ക് ആറുമാസം മാത്രമായിരുന്നു പ്രായം; എന്ത് ചെയ്യണം എന്നറിയാത്ത സ്ഥിതിയിലായിരുന്നു. അക്കാലത്ത് റെഡ്ഡിയാർ സമുദായത്തിൽ നിന്നും സ്ത്രീകൾ ആരും തന്നെ ജോലിക്ക് പോയിരുന്നില്ല; മനസ്സ് തുറന്ന് ബീന കണ്ണന്‍

 

ജീവിതത്തിൽ ദുർഘടമായ വഴികളിലൂടെ യാത്ര യാത്ര ചെയ്തു നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ശീമാട്ടി എന്ന വ്യാപാര സ്ഥാപനത്തെ അറിയപ്പെടുന്ന ഒരു ബ്രാൻഡ് ആക്കി ഉടമ ബീന കണ്ണൻ മാറ്റിയത്. സഫാരി ചാനൽ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് കടന്നു വന്ന വഴികളെക്കുറിച്ചും നേരിട്ട കഷ്ടപ്പാടുകളെ കുറിച്ചും ബീന കണ്ണൻ മനസ്സ് തുറന്നത്.

ഭര്‍ത്താവ്  ക്യാൻസർ ബാധിച്ച് മരിക്കുമ്പോൾ മകൾക്ക് ആറുമാസം മാത്രമായിരുന്നു പ്രായം; എന്ത് ചെയ്യണം എന്നറിയാത്ത സ്ഥിതിയിലായിരുന്നു. അക്കാലത്ത് റെഡ്ഡിയാർ സമുദായത്തിൽ നിന്നും സ്ത്രീകൾ ആരും തന്നെ ജോലിക്ക് പോയിരുന്നില്ല; മനസ്സ് തുറന്ന് ബീന കണ്ണന്‍ 1

വസ്ത്ര വ്യാപാര മേഖലയിൽ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ആയിരുന്നു തന്റെയും ജനനം എന്ന് ബീന കണ്ണൻ പറയുന്നു. അന്ന് ബിസിനസ് ചെയ്തിരുന്നത് ഭർത്താവായിരുന്നു. അദ്ദേഹം ക്യാൻസർ ബാധിച്ച് മരിക്കുമ്പോൾ മകൾക്ക് ആറുമാസം മാത്രമായിരുന്നു പ്രായം. മൂത്ത കുട്ടികളും ഉണ്ടായിരുന്നു. ഭർത്താവ് രോഗബാധിതനായ സമയത്ത് എന്ത് ചെയ്യണം എന്ന് അറിയാത്ത സ്ഥിതിയിലായിരുന്നു. അന്നത്തെ കാലത്ത് റെഡ്ഡിയാർ സമുദായത്തിൽ നിന്നും സ്ത്രീകൾ ആരും തന്നെ ജോലിക്ക് പോയിരുന്നില്ല.

ഭർത്താവിന് അസുഖം വന്നത് മാനസികമായി തളർത്തി. പിന്നീട് 12 വർഷത്തോളം ഒരുപാട് കരഞ്ഞു. ഒടുവിൽ തന്റെ അച്ഛൻ എന്തിനാണ് ഇങ്ങനെ കരയുന്നത് എന്ന് ചോദിച്ചു. അദ്ദേഹത്തിൻറെ ചോദ്യമാണ് ചിന്തിപ്പിക്കാൻ തുടങ്ങിയതും തളർന്നിരിക്കാതെ ജീവിതം തിരിച്ചു പിടിക്കാനുള്ള വാശിയായി മാറിയതെന്നും ബീന കണ്ണൻ പറയുന്നു. നിരവധി രാജ്യങ്ങൾ തനിച്ച് യാത്ര ചെയ്തു. അപ്പോഴും പല പ്രശ്നങ്ങളെയും അതിജീവിക്കേണ്ടതായി വന്നു. ഗർഭിണിയായിരുന്ന സമയത്ത് തുടർച്ചയായ 13 ദിവസം വീട്ടിൽ റെയ്ശ് നടന്നിരുന്നു. ആ പീഡനം താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്ന് ബീന ഓർക്കുന്നു. നിരന്തരം ഉള്ള റെയ്ഡില്‍ മനം മടുത്തു ഭർത്താവ് ആത്മഹത്യക്ക് ശ്രമിക്കുക പോലും ചെയ്തു. അന്ന് ആരും ഒപ്പം ഉണ്ടായിരുന്നില്ല. തന്റെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നു. റെയ്ഡിന്റെ പേരിൽ അമ്മയ്ക്ക് ഉണ്ടായിരുന്ന പത്തു പവന്‍റെ സ്വർണ്ണം വരെ  കൊണ്ടു പോയി.

ഭർത്താവിൻറെ മരണ ശേഷമാണ് ആ സ്ഥാനം തനിക്ക് ഏറ്റെടുക്കേണ്ടതായി വന്നതെന്ന് ബീന കണ്ണന്‍ പറയുന്നു. വ്യത്യസ്തമായ സാരികൾ കണ്ടെത്തുന്നതിന് വേണ്ടി കേരളത്തിന് പുറത്ത് പോയി . തമിഴ്നാട്ടിലും കോയമ്പത്തൂരിലും ഒക്കെ പോയി വ്യത്യസ്തത നിറഞ്ഞ കോട്ടൺ സാരികൾ വാങ്ങി. അക്കാലത്ത് പരസ്യം ചെയ്യുന്നതിന് പോലും 2 ലക്ഷം രൂപ വേണമായിരുന്നു എന്നു ബീന പറയുന്നു.

Exit mobile version