അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കല്ലുമായി അഭിമുഖത്തിന് പോകുന്ന ഉദ്യോഗാർത്ഥികൾ; ഇവർ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് അറിയുമോ; കാരണമിതാണ്

കഴിഞ്ഞ ദിവസം ഒരു വീഡിയോ സമൂഹ മാധ്യമത്തിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. അടിവസ്ത്രത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ പാറക്കഷണങ്ങളുമായി അഭിമുഖ പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇവർ എന്തിനാണ് ഇത്തരത്തിൽ ഭാരവും വഹിച്ചു കൊണ്ട് അഭിമുഖ പരീക്ഷയ്ക്ക് പങ്കെടുക്കാൻ പോയത് എന്ന് പലരും ആദ്യം ഒന്ന് അത്ഭുതപ്പെട്ടു. എന്നാൽ സംഭവത്തിന്റെ യാഥാർഥ്യം അറിഞ്ഞപ്പോൾ പലർക്കും അവരോട് സഹതാപമാണ് തോന്നിയത്.

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കല്ലുമായി അഭിമുഖത്തിന് പോകുന്ന ഉദ്യോഗാർത്ഥികൾ; ഇവർ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് അറിയുമോ; കാരണമിതാണ് 1

ജോലി ലഭിക്കുന്നതിന് ഒരു വ്യക്തിക്ക് വേണ്ട കുറഞ്ഞ ഭാരം 55 കിലോഗ്രാമാണ്. അത്രയും ശരീരഭാരം ഇല്ലാത്തതു കൊണ്ടാണ് അത് തികക്കുന്നതിന് വേണ്ടി വസ്ത്രത്തിന്റെ ഉള്ളിൽ കല്ലും മറ്റും കെട്ടിവെച്ച് അഭിമുഖത്തിന് പോയത്. ഈ രീതിയിൽ അഞ്ചു മുതൽ 10 കിലോ വരെ ഭാരമാണ് ഉദ്യോഗാർത്ഥികൾ വർദ്ധിപ്പിക്കാന്‍ ശ്രമിച്ചത്. ഇങ്ങനെ ചെയ്ത എട്ടു പേരെയും അധികൃതർ കൈയ്യോടെ പിടി കൂടുകയും ചെയ്തു. കണ്ടക്ടർ , ഡ്രൈവർ തുടങ്ങിയ പോസ്റ്റുകളിലേക്ക് നിയമിക്കപ്പെടാനാണ് ഇത്തരത്തിൽ കള്ളത്തരം കാണിച്ച് ഭാരം വർദ്ധിപ്പിക്കാൻ ശ്രമിച്ചത്. 38,000 പേരാണ് ജോലിക്ക് വേണ്ടി അപേക്ഷിച്ചിരുന്നത്. ഇതിൽ തിരഞ്ഞെടുക്കപ്പെട്ട ആളുകളെയാണ് അഭിമുഖ പരീക്ഷയ്ക്ക് ക്ഷണിച്ചത്.

ഈ സംഭവം വലിയ വാർത്തയായി മാറിയെങ്കിലും ഈ ഉദ്യോഗാർത്ഥികളുടെ ദയനീയ അവസ്ഥയെ ഒരു തരത്തിലും കുറ്റപ്പെടുത്താൻ കഴിയില്ല. എങ്ങനെയെങ്കിലും ഒരു ജോലി ലഭിക്കുക എന്നതിനപ്പുറത്തേക്ക് മറ്റൊന്നും ചിന്തിച്ചില്ല എന്ന് അവർ പറയുന്നു. ഗവണ്‍മെന്‍റ് ജോലിക്കു വേണ്ടി ഏത് അറ്റം വരെയും പോകാൻ തയ്യാറെടുത്തു നിൽക്കുന്ന ഇന്ത്യൻ യുവത്വത്തിന്റെ പരിച്ഛേദമായി ഇതിനെ സോഷ്യൽ മീഡിയ വിലയിരുത്തുന്നു.

Exit mobile version