യുവതിക്കു ഒരാഴ്ചയിൽ രണ്ടു തവണ ഗർഭധാരണം സംഭവിച്ചു; കുട്ടികൾ രണ്ടുപേരും ജനിച്ചത് ഒരേ ദിവസം; അറിയാം സൂപ്പര്‍ ഫെറ്റേഷനെക്കുറിച്ച്

ഒരിക്കൽ ഗർഭിണിയായിരിക്കുന്ന ആൾ അതേ ഗർഭം നിലനിൽക്കുമ്പോൾ തന്നെ വീണ്ടും ഗർഭിണിയാകുമോ. അങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ ഇനി അത് മാറ്റി വെച്ചോളൂ. അത്തരമൊരു സംഭവം ഉണ്ടായിരിക്കുകയാണ് കാലിഫോർണിയിൽ. അന്തോണിയോ ഒഡാലിസ് എന്നീ ദമ്പതികൾക്കാണ് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഈ അധ്യപൂർവ്വ സംഭവം ഉണ്ടായത്.

യുവതിക്കു ഒരാഴ്ചയിൽ രണ്ടു തവണ ഗർഭധാരണം സംഭവിച്ചു; കുട്ടികൾ രണ്ടുപേരും ജനിച്ചത് ഒരേ ദിവസം; അറിയാം സൂപ്പര്‍ ഫെറ്റേഷനെക്കുറിച്ച് 1

2020 ലാണ് ഒഡാലിസ ആദ്യം ഗർഭിണിയാകുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു പ്രാവശ്യം അവർക്ക് ഗർഭം അലസി പോയിരുന്നു. ഇതിന്‍റെ ദുഖത്തില്‍ ആയിരുന്നു ഇവര്‍. അധികം വൈകാതെ ഇവര്‍ വീണ്ടും ഗര്‍ഭിണി ആയി.  പിന്നീട് നടത്തിയ സ്കാനിംഗിൽ ആണ് ഇവരുടെ ഉദരത്തിൽ രണ്ട് കുട്ടികളാണ് വളരുന്നത് എന്ന് മനസ്സിലാകുന്നത്. മാത്രമല്ല രണ്ട് ഗർഭങ്ങളും തമ്മിൽ അഞ്ച് ദിവസത്തെ ഇടവേളയും ഉണ്ട്.

 സൂപ്പർ ഫെറ്റേഷൻ എന്നാണ് ഈ പ്രതിഭാസത്തെ ശാസ്ത്രകാരന്മാർ വിളിക്കുന്നത്. ഒരിക്കൽ ഗർഭിണിയായിരിക്കുന്നതിനിടെ വീണ്ടും ഗർഭിണിയാകുന്ന അവസ്ഥയാണ് ഇത്. അപൂർവങ്ങളിൽ അപൂർവ്വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ. ഈ രണ്ടു കുട്ടികളും തമ്മിൽ കാഴ്ചയിൽ വലിയ സാമ്യമുണ്ട്.  എന്നാൽ ജീവശാസ്ത്രപരമായി നോക്കുമ്പോൾ ഇവർ ഇരട്ടകൾ അല്ല. കാഴ്ചയിൽ ഇരുവരും തമ്മിൽ വലിയ വ്യത്യാസമില്ല എങ്കിലും , പരസ്പരം മാറിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

നേരത്തെ ഇത്തരത്തിൽ മൂന്നാഴ്ച ഗർഭിണിയായിരിക്കുന്ന യുവതി വീണ്ടും ഗർഭിണിയായി എന്ന വാർത്ത ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 12 ആഴ്ച ഗർഭിണിയായിരിക്കുന്നതിനിടയാണ് ഈ അസാധാരണ ഗർഭത്തെ കുറിച്ച് ഡോക്ടർമാർ കണ്ടെത്തുന്നത്. റബേക്ക എന്ന യുവതിയാണ് ഒരു ഗർഭം നിലനിൽക്കെ വീണ്ടും ഗർഭിണിയായി അന്ന് വാർത്തകളിൽ ഇടം പിടിച്ചത്.

Exit mobile version