50 ലക്ഷം രൂപ മുടക്കി ആനക്കുട്ടിക്ക് വേണ്ടി ആഡംബര സ്വിമ്മിംഗ് പൂൾ നിർമ്മിച്ചു; ഇത് സർക്കാർ വക പാരിതോഷികം

ഒരു ആനക്കുട്ടിക്ക് വേണ്ടി 50 ലക്ഷം രൂപ മുടക്കി ആഡംബര സിമ്മിംഗ് പൂൾ തയ്യാറാക്കി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. സംഭവം സത്യമാണ്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലാണ് ആനക്കുട്ടിക്ക് വേണ്ടി ഇത്തരത്തിൽ ഒരു ബൃഹത്തായ സ്വിമ്മിംഗ് പൂള്‍ പണികഴിപ്പിച്ചത്. കോയമ്പത്തൂരിലെ പേരൂർ പട്ടേശ്വരർ ക്ഷേത്രത്തിലെ ആനയായ കല്യാണിക്കു വേണ്ടിയാണ് തമിഴ്നാട് സർക്കാർ 50 ലക്ഷം രൂപ മുടക്കി സിമ്മിംഗ് പൂൾ നിർമ്മിച്ചത്.

50 ലക്ഷം രൂപ മുടക്കി ആനക്കുട്ടിക്ക് വേണ്ടി ആഡംബര സ്വിമ്മിംഗ് പൂൾ നിർമ്മിച്ചു; ഇത് സർക്കാർ വക പാരിതോഷികം 1

2022 – 2023 വർഷത്തിലെ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ കല്യാണി എന്ന ആനക്കുട്ടിക്ക് പൂള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി പണം നീക്കി വച്ചത്. തമിഴ്നാടിന്റെ ദേവസം മന്ത്രിയായ പി കെ ശേഖർ ആണ് പൂളിന്റെ  ഉദ്ഘാടനം നിർവഹിച്ചത്. ഈ സ്വിമ്മിംഗ് പൂളിന് 10 മീറ്റർ നീളവും 1.8 മീറ്റർ ആഴവും ആണ് ഉള്ളത്. ഇതിലെ റാമ്പിന് 12.4 മീറ്റർ നീളമുണ്ട്. ചരിഞ്ഞു കിടക്കുന്ന റാമ്പിലൂടെയും കല്ല്യാണിക്ക് വളരെ എളുപ്പം പൂളിലേക്ക് ഇറങ്ങാൻ കഴിയും. ഈ പൂളിൽ നാലടി ആഴത്തിൽ വെള്ളം നിറയ്ക്കാനുള്ള സൗകര്യം ഉണ്ട്. ഒന്നേകാൽ ലക്ഷം ലിറ്റർ ജലം ഉൾക്കൊള്ളാൻ ഈ പൂളിന് ശേഷിയുണ്ട്.

രാജ്യത്ത് തന്നെ ഇത് ആദ്യമായിട്ടാണ് ഒരു ആനയ്ക്ക് വേണ്ടി  ഇത്തരത്തിൽ സ്വിമ്മിംഗ് പൂൾ ഒരുക്കുന്നത്. കല്യാണി ഈ പൂളിൽ ഇറങ്ങി കുളിക്കുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായി കഴിഞ്ഞു. പേരൂർ ഉള്ള ഈ ക്ഷേത്രത്തിന് 2000 വർഷത്തെ പഴക്കമാണ് അവകാശപ്പെടാൻ ഉള്ളത്. 1996 ലാണ് കല്യാണിയെ  ഈ അമ്പലത്തിൽ നടയിരുത്തുന്നത്. അന്ന് മുതൽ തന്നെ നാട്ടുകാരുടെ പ്രിയങ്കരിയാണ് കല്യാണി എന്ന പിടിയാന. കല്യാണിയെ കാണുന്നതിനു വേണ്ടി മാത്രം നിരവധി ആളുകൾ ഈ ക്ഷേത്രം സന്ദർശിക്കാറുണ്ട്.

Exit mobile version