അവരുടെ വീടുകൾ തമ്മില്‍ മൂന്ന് കിലോമീറ്ററിന്‍റെ അകലം മാത്രമേയുള്ളൂ; പക്ഷേ അവർ പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണ്; ഇത് അഖിലിന്റെയും അമൃതയുടെയും അനശ്വര പ്രണയത്തിൻറെ കഥയാണ്


ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് ജീവിതത്തിൽ ഒന്നിച്ച നിരവധി പേരുണ്ട്. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ പതിനായിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള ദമ്പതികളാണ് അഖിലും അമൃതയും. ഇരുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവരുടെ പ്രണയകഥ ഒരു സിനിമ കഥ പോലെ കൗതുകം നിറഞ്ഞതാണ്. അഖിലിന്റെയും അമൃതയുടെയും വീടുകൾ തമ്മിൽ മൂന്നു കിലോമീറ്റർ അകലം മാത്രമേയുള്ളൂ. എന്നാൽ ഇരുവരും ആദ്യമായി പരിചയപ്പെടുന്നതും പ്രണയിച്ചു തുടങ്ങുന്നതും സോഷ്യൽ മീഡിയ വഴിയാണ്.

അവരുടെ വീടുകൾ തമ്മില്‍ മൂന്ന് കിലോമീറ്ററിന്‍റെ അകലം മാത്രമേയുള്ളൂ; പക്ഷേ അവർ പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണ്; ഇത് അഖിലിന്റെയും അമൃതയുടെയും അനശ്വര പ്രണയത്തിൻറെ കഥയാണ് 1

കുട്ടിയായിരുന്നപ്പോൾ ഉണ്ടായ അപകടത്തില്‍ തീ പൊള്ളലേറ്റാണ് അമൃതയുടെ മുഖത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ മുഖം പുറത്തു കാണിക്കാൻ അമൃത ശ്രമിച്ചിരുന്നില്ല. എന്നാൽ അമൃതയ്ക്ക് ആത്മവിശ്വാസവും ധൈര്യവും നൽകിയത് അഖിലാണ്.

അമൃത ഫേസ്ബുക്കിൽ പ്രൊഫൈൽ പിക്ചർ ആയി ഉപയോഗിച്ചിരുന്നത് പിതാവിൻറെ ചിത്രമായിരുന്നു. എന്നാൽ മുഖം പുറത്തു കാണിക്കാത്ത അമൃതയോട് ഒരു പ്രണയദിനത്തിൽ അഖില്‍ തൻറെ ഇഷ്ടം തുറന്നു പറഞ്ഞു. അഖിലിന് അമൃതയുടെ രൂപം ഒരു പ്രശ്നമേ ആയിരുന്നില്ല. പിന്നീട് ഇരുവരും പ്രണയിച്ചു വിവാഹിതരായി. ഇവരുടെ വീഡിയോകൾ ഇന്ന് സമൂഹ മാധ്യമത്തിൽ വൈറലാണ്. ഇവര്‍ക്ക് 36, 000 ഫോളോവേഴ്സ് ഉണ്ട്. പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സാണ് അമൃതയെ അഖിലിലേക്ക് കൂടുതൽ അടുപ്പിച്ചത്.

10 വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് അമൃതയുടെ മുഖത്ത് പൊള്ളലേൽക്കുന്നത്. പിന്നീട് മുഖത്ത് ധാരാളം ശസ്ത്രക്രിയകൾ ചെയ്യേണ്ടതായി വന്നു. മുഖത്തും കഴുത്തിലും ശരീരത്തിൽ നിന്നുള്ള ത്വക്കാണ് വെച്ചു പിടിപ്പിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കട്ടിലിനടയിലേക്ക് വിളക്കുമായി കയറിയ  അമൃതയുടെ മുഖത്തേക്ക് വിളക്ക് മറിഞ്ഞ് വീണ് തീ പടരുകയുമായിരുന്നു. പൊള്ളലേറ്റതിനു ശേഷം വലതു കൈയ്യുടെ സ്വാധീനം കുറഞ്ഞു. ഇതോടെയാണ് ബാഡ്മിൻറണിലേക്ക് അമൃത തിരിയുന്നത്. എംജി സർവകലാശാലയിൽ അമൃത വ്യക്തിഗത ചാമ്പ്യനാണ്. 15 വയസ്സ് പ്രായമുള്ളപ്പോൾ മാതാപിതാക്കളെ നഷ്ടപ്പെട്ട ആളാണ് അഖില്‍. അഖിലിനെ വളർത്തിയത് മുത്തശ്ശിയാണ്.

Exit mobile version