ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ മൂന്നാമത്തെ വനിത ഈ തമിഴ്നാട്ടുകാരിയാണ്; മാധ്യമങ്ങളില്‍ നിന്നകന്ന് ലളിത ജീവിതം നയിക്കുന്ന ഇവരുടെ ആസ്തി എത്രയാണെന്ന് അറിയുമോ

ഫോബ്സ് മാസിക പുറത്തു വിട്ട സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ മൂന്നാമത്തെ സ്ത്രീ ആയി തിരഞ്ഞെടുക്കപ്പെട്ടത് രാധാ വെമ്പുവിനെയാണ് . മാധ്യമങ്ങളുടെ മുന്നില്‍ വരാതെ തികച്ചും ലളിതമായ ജീവിതമാണ് ഇവർ നയിച്ചു പോരുന്നത്. അതുകൊണ്ടുതന്നെ ഇവരെക്കുറിച്ച് അധികം ആർക്കും അറിയണമെന്നില്ല. സ്വന്തം പ്രയത്നം കൊണ്ട് സമ്പന്നയായ രാധയുടെ ആസ്തി ഇപ്പോള്‍ പുറത്തു അന്ന കണക്കനുസരിച്ച് 21455 കോടി രൂപയാണ്. രാധ ലോകത്തിലെ തന്നെ 1176 മത്തെ ധനികയാണ് എന്നാണ് ഫോബ്സ് പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന മൾട്ടി നാഷണൽ കമ്പനിയായ സോഹോ കോർപ്പറേഷന്റെ കൂടുതൽ ഓഹരികളുടെയും ഉടമയാണ് രാധ. ഇവര്‍ ലോക സമ്പന്നരുടെ പട്ടികയിൽ വലിയ കുതിച്ചു ചാട്ടമാണ് ഇതൊനോടകം തന്നെ നടത്തിയിട്ടുള്ളത്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ മൂന്നാമത്തെ വനിത ഈ തമിഴ്നാട്ടുകാരിയാണ്; മാധ്യമങ്ങളില്‍ നിന്നകന്ന് ലളിത ജീവിതം നയിക്കുന്ന ഇവരുടെ ആസ്തി എത്രയാണെന്ന് അറിയുമോ 1

രാധയുടെ ജനനം 1972ല്‍ മദ്രാസില്‍  ആണ്. ഒരു സ്റ്റെനോഗ്രാഫറുടെ മകളായി  ജനിച്ച രാധ വിദ്യാഭ്യാസം നേടിയത് തമിഴ്നാട്ടിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ്. പഠിക്കുമ്പോൾ തന്നെ സഹോദരങ്ങളുടെ ഒപ്പം ഇവർ ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ചിരുന്നു. രാധയുടെ  ബിരുദം ഇൻഡസ്ട്രിയൽ മാനേജ്മെന്റിലാണ്.

ഇപ്പോൾ സോഹോ മെയിലിന്റെ പ്രോഡക്റ്റ് മാനേജരായി 250ലധികം പേർ ഉൾപ്പെടുന്ന ഒരു ടീമിനെയാണ് രാധ നയിക്കുന്നത്. കമ്പനിയുടെ ഹെഡ് ഒഫ്ഫീസ് സ്ഥിതി ചെയ്യുന്നത് ചെന്നൈയിൽ ആണെങ്കിലും ഇവരുടെ പ്രധാന ക്യാമ്പസ് ഉള്ളത് ടെക്സസിൽ ഉള്ള ഒസ്റിനിൽ ആണ്. നിലവിൽ ആറ് കോടിയിലധികം ഉപഭോക്താക്കൾ സോഹോ മെയിലിന് ഉണ്ട് എന്നാണ് കണക്കാക്കുന്നത്. ഒൻപതിലധികം രാജ്യങ്ങളിൽ ഇതിൻറെ ഓഫീസ് പ്രവർത്തിക്കുന്നുമുണ്ട്.

Exit mobile version