ഒരു അത്യാവശ്യ കോൾ ചെയ്യാനാണ്, ഫോൺ ഒന്ന് തരുമോ ? ഇനീ ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ ശ്രദ്ധിക്കുക; ഇത് തട്ടിപ്പിന്റെ പുതിയ രീതിയാണ്; നിങ്ങളുടെ അക്കൌണ്ടിലെ പണം പോകും   

മിക്കപ്പോഴും നമ്മൾ യാത്ര ചെയ്യുമ്പോഴും മറ്റും അപരിചിതരായ ചിലര്‍ അത്യാവശ്യ കോൾ ചെയ്യാനാണ് ഫോൺ ഒന്ന് തരുമോ എന്ന് ചോദിക്കാറുണ്ട്. ഒരു ചേതവും ഇല്ലാത്ത ഉപകാരം ആണല്ലോ എന്ന് കരുതി നമ്മൾ ഫോൺ കൊടുക്കുകയും ചെയ്യും. എന്നാൽ ഇനി അങ്ങനെ ചെയ്യുന്നതിനു മുമ്പ് ഒന്ന് സൂക്ഷിക്കുക. കാരണം പുതിയ തട്ടിപ്പുകാർ രംഗത്ത് എത്തിയിട്ടുണ്ട്. ഒരു വലിയ കുഴിയില്‍ ആയിരിക്കും നിങ്ങൾ വീഴുക എന്നോര്‍ത്തോളൂ. കഴിഞ്ഞദിവസം ഒരു മലയാളിക്ക് ഉണ്ടായ  അനുഭവമാണ് ഈ തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം പുറത്തു കൊണ്ടുവന്നത്.

ഒരു അത്യാവശ്യ കോൾ ചെയ്യാനാണ്, ഫോൺ ഒന്ന് തരുമോ ? ഇനീ ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ ശ്രദ്ധിക്കുക; ഇത് തട്ടിപ്പിന്റെ പുതിയ രീതിയാണ്; നിങ്ങളുടെ അക്കൌണ്ടിലെ പണം പോകും    1

തെരുവിലൂടെ നടന്നു പോകുന്നതിനിടെയാണ് വിദേശിയായ ഒരാള്‍ വന്ന് ഒരു അത്യാവശ്യ കോൾ ചെയ്യാൻ മൊബൈൽ ഫോൺ തരുമോ എന്ന് ചോദിക്കുന്നത്. ഒന്നും ചിന്തിക്കാതെ അവര്‍ ഫോൺ നൽകുകയും ചെയ്തു. എന്നാൽ അവരുടെ ഒപ്പം ഉണ്ടായിരുന്ന ഒരാൾക്ക് എന്തോ പന്തികേട് തോന്നി. ഫോണിൽ നോക്കി സംസാരിച്ചു കൊണ്ടിരുന്ന ആളിന്റെ കയ്യിൽ നിന്നും അവർ ആ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു വാങ്ങി. അപ്പോഴാണ് ഒരു ഓ ടി പി നമ്പർ അതിൽ വന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തട്ടിപ്പുകാരൻ മൊബൈൽ ഫോൺ വാങ്ങി കോൾ ചെയ്യുമ്പോൾ മറുതലയ്ക്കല്‍ ഉള്ള ആള്‍ ഈ നമ്പർ മനസ്സിലാക്കുന്നു. തുടര്ന്ന് ഇതിലേക്ക് വരുന്ന  ഓ ടി പി ഉപയോഗിച്ച് ഉടമയുടെ പക്കലുള്ള പണം അടിച്ചു മാറ്റും. ഇതാണ് തട്ടിപ്പുകാരുടെ പുതിയ തന്ത്രം. ഇത്തരത്തില്‍ നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടത്. എന്നാൽ മലയാളി യുവതി ഇത് തിരിച്ചറിഞ്ഞതു കൊണ്ട് രക്ഷപ്പെട്ടു. പലരും ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായി വാർത്തകൾ വന്നിട്ടുണ്ട്. അതുകൊണ്ട് ഇനി ആരെങ്കിലും ഒരു അത്യാവശ്യ കാള്‍ ചെയ്യാന്‍ മൊബൈൽ ഫോണ്‍ ചോദിച്ചാൽ നൽകുന്നതിന് മുമ്പ് രണ്ടാമത് ഒരിക്കൽ കൂടി ആലോചിക്കുക.

Exit mobile version