കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി കാണാതായ 14 കാരിയെ ഒടുവിൽ കണ്ടെത്തിയത് അലമാരയുടെ ഉള്ളിൽ നിന്നും. കുട്ടി അലമാരക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കണ്ടെത്തുമ്പോൾ ഈ കുട്ടി ഗർഭിണി ആയിരുന്നു എന്ന് പോലീസ് അറിയിച്ചു. സംഭവം നടന്നത് അമേരിക്കയിലെ മിഷഗനിൽ ആണ്.
ചില നിയമപരമായ പ്രശ്നങ്ങള്‍ മൂലം പെൺകുട്ടിയുടെ സംരക്ഷണ ചുമതല നേരത്തെ തന്നെ അവളുടെ അമ്മയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ഇതോടെ മറ്റൊരു ദമ്പതികൾ ആയിരുന്നു ഈ കുട്ടിയെ സംരക്ഷിച്ചു പോന്നിരുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് പെൺകുട്ടിയെ സ്വന്തം അമ്മ തന്നെ തട്ടിക്കൊണ്ടു പോയി രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നാണ്. എന്നാൽ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത് ഗർഭിണിയാക്കിയത് ആരാണെന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കുട്ടിയുടെ അമ്മ തന്നെയാണ് തട്ടിക്കൊണ്ടു പോയത് എന്ന് തെളിഞ്ഞാൽ ഇവർക്ക് ഒരു വർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം. കൂടാതെ 2000 ഡോളർ പിഴയും ഒടുക്കേണ്ടതായി വരും. പെൺകുട്ടി ഉണ്ടെന്ന് കരുതുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവൾ അലമാരയുടെ ഉള്ളിലെ വസ്ത്രങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ കുട്ടി കരയുന്നുണ്ടായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ കുട്ടി ഗർഭിണിയാണ് എന്ന് വ്യക്തമായിരുന്നു. നിലവിൽ കുട്ടി സുരക്ഷിതയാണ്. കുട്ടിയെ ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം കുട്ടിയെ ആരാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുട്ടി ആരില്‍ നിന്നാണ് ഗർഭിണി ആയത് എന്നതുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.