വീടിൻറെ ഭിത്തിയുടെ ഉള്ളിൽ മരം കൊത്തികൾ സൂക്ഷിച്ചുവച്ചത് 317 കിലോ എക്കോൺ കായകൾ

 വീടിൻറെ ഭിത്തിയുടെ ഉള്ളിൽ നിന്നും 317 കിലോഗ്രാം എക്കോൺ കായകൾ കണ്ടെത്തിയ ഞെട്ടലിലാണ് നിക് കാസ്ട്രോ. മരം കൊത്തികളാണ് ഇത്രയധികം എക്കോൺ കായകൾ വീടിൻറെ ഭിത്തിയിൽ ഒളിപ്പിച്ചു വച്ചത്.

വീടിൻറെ ഭിത്തിയുടെ ഉള്ളിൽ മരം കൊത്തികൾ സൂക്ഷിച്ചുവച്ചത് 317 കിലോ എക്കോൺ കായകൾ 1

വീടിനുള്ളിൽ പതിവായി പുഴുക്കളെ കണ്ടതോടെയാണ് അതിനെ തുരത്തുന്നതിന് വേണ്ടി കീടനിയന്ത്രണ കമ്പനി നടത്തിപ്പുകാരനായ നിക്കിനെ വീട്ടിലേക്ക് വിളിക്കുന്നത്. ആദ്യം ഈ വീട്ടിൽ എത്തിയ നിക്ക് കരുതിയത് ഭിത്തിയുടെ വിടവിൽ ജീവികൾ വല്ലതും ചത്ത് ഇരിപ്പുണ്ടാകും എന്നാണ്. ഇത് മനസ്സിലാക്കുന്നതിന് വേണ്ടി ഭിത്തിയിൽ ഒരു ദ്വാരം ഉണ്ടാക്കി. ഭിത്തി ചെറുതായി തുറന്നതോടെ ഓക്കുമരത്തിന്റെ കായ ആയ എക്കോൺ ഓരോന്നായി പുറത്തേക്ക് വരാന്‍ തുടങ്ങി. ആദ്യമായാണ് ജോലിക്കിടെ ഇത്തരം ഒരു സംഭവം കാണുന്നത് എന്ന് നിക്ക് പറയുന്നു. ഇത് ഭിത്തിയുടെ ഭിത്തിയുടെ ഇടയിൽ സൂക്ഷിച്ചു വെച്ചത് മരം കൊത്തികളാണ്. ഈ കായയിൽ നിന്നുമാണ് പുഴുക്കൾ പുറത്തു വന്നിരുന്നത് എന്ന് പിന്നീട് മനസ്സിലായി.

കുറച്ചു കായകൾ മാത്രമേ ഉണ്ടാകൂ എന്നാണ് നിക്ക് ആദ്യം കരുതിയത്. എന്നാൽ വിശദമായി പരിശോധിച്ചപ്പോൾ കിലോ കണക്കിന് കായകൾ ഭിത്തിയുടെ ഉള്ളിൽ നിന്നും പുറത്തേക്കുവന്നു. ഇത് തൂക്കി നോക്കിയപ്പോള്‍ 317 കിലോയോളം ഉണ്ടായിരുന്നു. ഒരു പ്രത്യേക തരം മരംകൊത്തികൾ ആണ് ഇത്തരത്തിൽ ഈ കായകൾ തടിയുടെ പൊത്തിൽ സൂക്ഷിക്കാറുള്ളത്. വളരെ വർഷങ്ങളായി ഒരേ സ്ഥലത്ത് ഇത് കായകൾ സൂക്ഷിച്ചു വെക്കാറുണ്ട്. കായകൾ സൂക്ഷിച്ചു വെക്കാൻ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തിയത് കൊണ്ടാകാം ഇവ വീടിൻറെ ഭിത്തിയുടെ വിടവിൽ സൂക്ഷിച്ചത് എന്നാണ് കരുതുന്നത്. ഏതായാലും മരംകൊത്തികളുടെ ഈ സാഹസ കൃത്യത്തെ കുറിച്ചുള്ള വാർത്ത സമൂഹ മാധ്യമത്തിൽ വൈറലായി മാറി.

Exit mobile version