ഇന്ന് ഓൺലൈൻ പർച്ചേസ് വളരെ സർവസാധാരണമായ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ഷോപ്പിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ ഉള്ളതിനേക്കാൾ വിലക്കുറവും അതേപോലെ തന്നെ ഗുണമേന്മയുള്ള സാധനങ്ങളുടെ ലഭ്യതയും സാധാരണക്കാരെ പോലും ഓൺലൈൻ പർച്ചേസിന് പ്രേരിപ്പിക്കുന്നു. എന്നാൽ ഓൺലൈൻ പർച്ചേസിലൂടെ പണം നഷ്ടപ്പെട്ടവരും ധാരാളമുണ്ട്. ഇപ്പോൾ അത്തരം ഒരു വാർത്തയാണ് ഡൽഹിയിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്.
ആമസോണിൽ ഇലക്ട്രിക് ടൂത്ത് ബ്രെഷ് ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് ഛാഠ് മസാല പാക്കറ്റ് ആണ്. ഇത് സംബന്ധിച്ച വിവരങ്ങൾ യുവതി തന്നെ സമൂഹ മാധ്യമത്തിൽ പങ്കു വച്ചതോടെയാണ് ഈ വാർത്ത പുറം ലോകം അറിയുന്നത്. 12000 രൂപ വിലയുള്ള ഓറൽ ബി ഇലക്ട്രിക് ടൂത്ത് ബ്രഷ് ഓർഡർ ചെയ്തപ്പോൾ ആണ് യുവതിക്ക് ഛാഠ് മസാലയുടെ പാക്കറ്റ് ലഭിച്ചത്. ഇവരുടെ അമ്മയാണ് ഓറൽ ബീയുടെ ടൂത്ത് ബ്രഷ് ഓർഡർ ചെയ്തത്. 12000 രൂപയാണ് ഇതിൻറെ വില. എന്നാൽ എന്നാല്‍ ഇതിന് പകരം ഇവര്‍ക്ക് കിട്ടിയതാകട്ടെ നാല് പാക്കറ്റ് ഛാഠ് മസാല ആണ്. ക്യാഷ് ഓണ്‍ ഡെലിവറി ആയിട്ടാണ് യുവതിയുടെ അമ്മ ടൂത്ത് ബ്രഷ് ഓർഡർ ചെയ്തത്. അതുകൊണ്ട് തന്നെ ധന നഷ്ടം ഉണ്ടാകാതെ രക്ഷപെട്ടു. ഡെലിവറി ബോയി കൊണ്ട് വന്നു തന്ന പാക്കറ്റിൽ സംശയം തോന്നിയതുകൊണ്ട് പണം നൽകുന്നതിനു മുൻപ് പാക്കറ്റ് ഒന്ന് തുറന്നു നോക്കി. അപ്പോഴാണ് അബദ്ധം പറ്റിയ വിവരം മനസ്സിലാകുന്നത്. തുടര്‍ന്നു യുവതി ഇതിന്‍റെ ചിത്രങ്ങള്‍ എടുത്ത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.