നയന സൂര്യയുടേത് കൊലപാതകമോ; മരിക്കുമ്പോൾ മുറിയിൽ മറ്റൊരാളുടെ സാന്നിധ്യം ഉണ്ടായിരുന്നു; മൊഴിയില്‍ പോലീസ് തിരിമറി നടത്തി; കൂടുതൽ വിവരങ്ങൾ പുറത്ത്

യുവ സംവിധായിക നയനസൂര്യയുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നുമുള്ള സംശയത്തെ സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തെതാണ് ഫോറൻസിക് സർജന്റെ പുതിയ വെളിപ്പെടുത്തൽ. നയന സൂര്യയുടെ ശരീരത്തുള്ള മുറിവുകൾ ഒരു വ്യക്തിക്ക് സ്വയം ഉണ്ടാക്കാൻ കഴിയാത്തതാണെന്നും ഇത് കൊലപാതകമാണ് എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഈ മുറിവുകൾ എന്നും റിട്ടയേർഡ് ഫോറൻസിക് സർജനായ ഡോക്ടർ ശശികല ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ലഭിക്കുന്ന വിവരം അനുസരിച്ച് നയനസൂര്യയുടെ മരണം കൊലപാതകമാണ് എന്ന് ഉറപ്പിക്കുന്ന നിരവധി തെളിവുകൾ ശശികല നൽകിയിട്ടുണ്ട്.

നയന സൂര്യയുടേത് കൊലപാതകമോ; മരിക്കുമ്പോൾ മുറിയിൽ മറ്റൊരാളുടെ സാന്നിധ്യം ഉണ്ടായിരുന്നു; മൊഴിയില്‍ പോലീസ് തിരിമറി നടത്തി; കൂടുതൽ വിവരങ്ങൾ പുറത്ത് 1

ഈ കേസ് അന്വേഷിച്ച ലോക്കൽ പോലീസ് തന്റേതാണ് എന്ന പേരിൽ നൽകിയ മൊഴികൾ താൻ പറഞ്ഞതല്ല എന്നും ശശികല ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. നയനസൂര്യ മരിക്കുമ്പോൾ അവർ താമസിച്ചിരുന്ന സ്ഥലത്ത് മറ്റൊരാളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും ശശികല ചൂണ്ടിക്കാട്ടി. നയന സൂര്യയുടെ കഴുത്തിലെ മുറിവുൾപ്പെടെ ഉള്ള മുറിവുകളൊന്നും ഒരാൾക്ക് സ്വയം ഉണ്ടാക്കാന്‍ കഴിയുന്നതല്ല. സ്വയം മുറിവേൽപ്പിക്കാൻ കഴിയുന്ന രോഗാവസ്ഥ ഉണ്ടെങ്കിൽ മാത്രമേ അങ്ങനെ അത് സാധ്യമാവുകയുള്ളൂ. സാധാരണ ഒരാള്‍ക്ക് അതിനു കഴിയില്ല.

അടിവയറ്റിൽ ഏറ്റ ക്ഷതം മൂലം ആന്തരിക അവയവങ്ങൾക്ക് രക്തസ്രാവം സംഭവിച്ചു എന്നും ശരീരത്തിൽ എട്ടു മുറിവുകളും കഴുത്തിലെ നിറ വ്യത്യാസവും ഉൾപ്പെടെ ശശികല പോലീസിനോട് പറഞ്ഞിരുന്നു എങ്കിലും ഇതൊന്നും പുറത്തു വന്ന മൊഴിയിൽ ഇല്ലായിരുന്നു. കഴുത്ത് ശക്തിയായി ഞെരിച്ചതിന്റെ ഫലമായാണ് നയനസൂര്യ മരിക്കുന്നത് എന്നാണ് ശശികല പോലീസിനോട് പറഞ്ഞത്. എന്നാൽ പുറത്തുവന്ന മൊഴിയിൽ ഇതല്ല ഉൾപ്പെട്ടിട്ടുള്ളത് എന്നും ഡോക്ടർ ശശികല ചൂണ്ടിക്കാട്ടി.

Exit mobile version