മക്കളുടെ ഉയർച്ച കണ്ട് സന്തോഷിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. എപ്പോഴും തങ്ങളുടെ മക്കൾ ഉയരങ്ങളിൽ എത്തണം എന്ന് രക്ഷിതാക്കൾ അതിയായ ആഗ്രഹിക്കാറുണ്ട്. രക്ഷിതാക്കളുടെ ജീവിത സാക്ഷാത്ക്കാരം തന്നെ അതാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പിതാവ് തൻറെ മകളെ ഓർത്ത് അഭിമാനം കൊള്ളുകയും സന്തോഷിക്കുകയും ചെയ്യുന്ന കാഴ്ചയാണ് സമൂഹ മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ശനിയാഴ്ച ആസാമിലെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആയ ജ്ഞാനേന്ദ്ര പ്രതാപ് സിംഗ് ട്വിറ്ററിൽ പങ്കു വെച്ച ഒരു വീഡിയോ ഇതിനോടകം സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ന് ഈ പിതാവും മകളും സമൂഹ മാധ്യമത്തില്‍ താരങ്ങളാണ്.
ജ്ഞാനേന്ദ്ര പ്രതാപ് സിംഗിന്‍റെ മകൾ ഐശ്വര്യ സിംഗ്, സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമി ബിരുദം കരസ്ഥമാക്കിയത്. പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കി ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുന്നതാണ് പുറത്തു വന്ന വീഡിയോയിൽ ഉള്ളത്. അച്ഛനും മകളും പരസ്പരം നോക്കി ചിരിക്കുന്നതും സ്നേഹത്തോടെയും ആദരവോടെയും വണങ്ങുന്നതും പിന്നീട് ഇരുവരും സല്യൂട്ട് കൈമാറുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. പാസിംഗ് ഔട്ട് പരേഡിന്റെ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ട് പിതാവ് കുറിച്ചത് തനിക്ക് പറയാൻ വാക്കുകൾ ഇല്ല മകൾ ഐശ്വര്യ അക്കാദമിയിൽ നിന്നും പുറത്തിറങ്ങി ഇപ്പോൾ തന്നെ സല്യൂട്ട് ചെയ്യുന്നു എന്നാണ്.
നിരവധി പേരാണ് അദ്ദേഹത്തിൻറെ വീഡിയോയുടെ താഴെ കമന്റുകൾ രേഖപ്പെടുത്തിയത്. ഈ അച്ഛനും മകളും ഒരു അഭിമാനമാണ് എന്ന് ഭൂരിഭാഗം പേരും ഒരേ പോലെ കമൻറ് ചെയ്യുന്നു.