വരന്‍റെ അമ്മാവന് കറി ലഭിച്ചില്ല; വിവാഹ വേദി അടിച്ചു തകർത്തു ബന്ധുക്കള്‍; അടിക്കിടെ ഇഷ്ടപ്പെട്ട പാട്ട് വെക്കാത്തതില്‍ മൈക്ക് സെറ്റ് ഓപ്പറേറ്ററിനും കിട്ടി തല്ല്; തല്ലു മാല ലൈവ് റീലോഡഡ്

വിവാഹ ചടങ്ങിന് എത്തുന്ന വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിലുണ്ടാകുന്ന കൂട്ടത്തല്ലിനെ കുറിച്ചുള്ള വാർത്ത മിക്കപ്പോഴും സമൂഹ മാധ്യമത്തിൽ കാണാറുണ്ട്. വളരെ നിസ്സാര കാര്യത്തിന് തുടങ്ങുന്ന വഴക്ക് പിന്നീട് എല്ലാ പരിധിയും  വിട്ട് വിവാഹ ബന്ധം തന്നെ തുലാസിൽ ആവുന്ന നിലയിലേക്ക് വരെ കാര്യങ്ങളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. സംഭവം നടന്നത് ഉത്തർപ്രദേശിലെ ജഗ്പദ് ജില്ലയിലാണ്. വരന്‍റെ അമ്മാവന് കഴിക്കാൻ പനീർ കിട്ടാത്തതിനെ തുടർന്ന് ഉണ്ടായ തർക്കം ഒരു കൂട്ടത്തല്ലിൽ ആണ് കലാശിച്ചത്. വ്യാഴാഴ്ചയാണ് വിവാഹ വേദിയിൽ തല്ലു മാല അരങ്ങേറിയത്. ഇതിൻറെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാണ്. വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ ബന്ധുക്കള്‍ തമ്മിൽ വളരെ ചെറുതായി തുടങ്ങുന്ന തർക്കം ഒടുവില്‍ കൂട്ടത്തല്ലിലേക്കു വഴിമാറുക ആയിരുന്നു.

വരന്‍റെ അമ്മാവന് കറി ലഭിച്ചില്ല; വിവാഹ വേദി അടിച്ചു തകർത്തു ബന്ധുക്കള്‍; അടിക്കിടെ ഇഷ്ടപ്പെട്ട പാട്ട് വെക്കാത്തതില്‍ മൈക്ക് സെറ്റ് ഓപ്പറേറ്ററിനും കിട്ടി തല്ല്; തല്ലു മാല ലൈവ് റീലോഡഡ് 1

വിവാഹത്തിൻറെ വിരുന്ന് സംഘടിപ്പിച്ചത് വധുവിന്റെ വീട്ടുകാരാണ്. ഏറെ സമാധാനപൂർവ്വം നടന്നു കൊണ്ടിരുന്ന വിരുന്ന് അലങ്കോലമാകുന്നത് സദ്യയിൽ വരന്‍റെ അമ്മാവന് പനീർ കറി ലഭിക്കാത്തതിനെ തുടർന്നു ഉണ്ടായ വാക്ക് തർക്കമാണ്. ഈ തർക്കം പിന്നീട് മറ്റുള്ളവർ ഏറ്റുപിടിച്ചതോടെ കൂട്ടത്തല്ലിൽ കലാശിച്ചു.

അതേസമയം വേദിയിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട പാട്ട് വെക്കാത്തതിനെത്തുടർന്ന് മൈക്ക് സെറ്റ് ഓപ്പറേറ്റ് ചെയ്തവരെ ചിലര്‍ കയ്യേറ്റം കയ്യേറ്റം ചെയ്യുകയും ചെയ്തു. വരന്റെയും വധുവിന്റെയും ബന്ധുക്കൾ ചേർന്ന് കുറുവടിയും ബെൽറ്റും ഉപയോഗിച്ച് പരസ്പരം അടിക്കുന്നതും ഭക്ഷണം വിളമ്പുകയായിരുന്ന ആളിനെ തല്ലി നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഒടുവിൽ പോലീസ് എത്തി പ്രശ്നക്കാരെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇരു കൂട്ടരും ഒത്തുതീർപ്പുമായി വന്നതോടെ പ്രതികളെ വിട്ടയക്കുകയായിരുന്നു.

Exit mobile version