ഇന്ത്യയിലെ സമ്പന്നരിൽ 48ആം സ്ഥാനം; പക്ഷേ ശ്രീധർ വെമ്പുവിന്‍റെ പ്രഭാത ഭക്ഷണം പഴങ്കഞ്ഞി; ഇതിന് ഒരു കാരണമുണ്ട്

ഇന്ത്യയിലെ അറിയപ്പെടുന്ന സമ്പന്നരിൽ ഒരാളാണ് ശ്രീധർ വെമ്പു. പ്രശസ്തമായ ഐ ടി കമ്പനിയുടെ സി ഇ ഓ ആണ് അദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹം പ്രഭാത ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചിരുന്നു. പഴങ്കഞ്ഞിയാണ് ഇദ്ദേഹം പ്രഭാത ഭക്ഷണമായി കഴിക്കുന്നത് ഏവരിലും അമ്പരപ്പുളവാക്കി. ഇന്ത്യയിലെ അതി സമ്പന്നന്മാരിൽ 48 ആം സ്ഥാനത്താണ് ശ്രീധർ ഉള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഫുഡ് മെനുവിന്‍റെ വീഡിയോ സമൂഹ മാധ്യമത്തിൽ വലിയ ചർച്ച ആയി മാറുകയും ചെയ്തു.

ഇന്ത്യയിലെ സമ്പന്നരിൽ 48ആം സ്ഥാനം; പക്ഷേ ശ്രീധർ വെമ്പുവിന്‍റെ പ്രഭാത ഭക്ഷണം പഴങ്കഞ്ഞി; ഇതിന് ഒരു കാരണമുണ്ട് 1

ആമാശയത്തെ ബാധിക്കുന്ന എറിറ്റബിൾ ബൌള്‍ സിൻഡ്രം ബാധിതനായിരുന്നു ഇയാൾ. ഈ അസുഖം മാറുന്നതിനു വേണ്ടിയാണ്  ഇയാള്‍ പഴങ്കഞ്ഞി കുടിക്കാന്‍  തുടങ്ങിയത്. തന്റെ ഈ അനുഭവം ചിലർക്കെങ്കിലും ഉപകാരപ്പെടും എന്ന് കരുതിയാണ് ഇതേ കുറിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കു വെച്ചത് എന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി. തഞ്ചാവൂർ സ്വദേശിയായ ശ്രീധര്‍ തൻറെ പഴങ്കഞ്ഞിയുടെ റെസിപ്പിയും പങ്കു വെച്ചിരുന്നു. ദഹന പ്രശ്നമുള്ളവർക്കെല്ലാം ഈ ഡയറ്റ് പ്ലാന്‍ ഫോളോ ചെയ്യാവുന്നതേയുള്ളൂ . നിരവധി പേരാണ് ഇതിൽ നന്ദി അറിയിച്ചത്. ആര്‍ക്കെങ്കിലും ഇത് പ്രയോജനപ്പെടട്ടെ എന്നു കരുതിയാണ് താന്‍  ഇത്  ലോകത്തെ അറിയിച്ചതെന്ന് ഇദ്ദേഹം പിന്നീട് അറിയിച്ചു.  ദഹന പ്രശ്നങ്ങൾ
മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഇറിറ്റബിൾ ബൗൾ സിൻഡ്രം. ബൗൾ
 എന്നത് ചെറുകുടലും വൻകുടലും അടങ്ങുന്ന ഭാഗമാണ്. ദഹന
സംവിധാനത്തിൽ ഉണ്ടാകുന്ന തകരാർ മൂലമാണ് ഈ രോഗം പിടിപെടുന്നത്.

Exit mobile version