ഗണപതിയും പരശുരാമനുമായി നടന്ന യുദ്ധത്തിൽ ഗണപതിയുടെ പല്ല് ഒടിഞ്ഞു വീണ സ്ഥലം; സമുദ്രനിരപ്പിൽ നിന്ന് 3000 ആടി ഉയരം; 1100 വർഷത്തെ പഴക്കം; ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഏറെയാണ്

സമുദ്രനിരപ്പിൽ നിന്നും 3000 ആടി ഉയരെ സ്ഥാപിച്ചിട്ടുള്ള ഗണേശ വിഗ്രഹവും അവിടെ പൂജ ചെയ്യാൻ എത്തുന്ന വയോധികനും ഒരു അത്ഭുതം തന്നെയാണ്. ഇതിന്‍റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ഛത്തീസ്ഗഡിലെ തന്ദേ വാടാ ജില്ലയിലാണ് 1200 വർഷം പഴക്കമുള്ള ഈ അത്യപൂർവ്വ ആരാധനാ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വാദ്യോപകരണമായ ഡോളിന്റെ ആകൃതിയാണ് ഈ പാറ. ഈ പ്രദേശത്തെ ഗോത്രവർഗ്ഗമാണ് പൂജാദികർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ഈ വിഗ്രഹത്തെ അവർ രക്ഷകനായാണ് കാണുന്നത്.

ഗണപതിയും പരശുരാമനുമായി നടന്ന യുദ്ധത്തിൽ ഗണപതിയുടെ പല്ല് ഒടിഞ്ഞു വീണ സ്ഥലം; സമുദ്രനിരപ്പിൽ നിന്ന് 3000 ആടി ഉയരം; 1100 വർഷത്തെ പഴക്കം; ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഏറെയാണ് 1

ഈ വിഗ്രഹത്തിന് പിന്നിൽ ഒരു വലിയ ഐതിഹ്യവും ഉറങ്ങിക്കിടപ്പുണ്ട്. പുരാണങ്ങളിൽ പറയുന്നത് അനുസരിച്ച് പരശുരാമനും ഗണപതിയും തമ്മിൽ യുദ്ധം നടന്ന സ്ഥലമാണ് ഈ കുന്ന് എന്ന് പറയപ്പെടുന്നു. യുദ്ധത്തില്‍ ഗണപതിയുടെ പല്ല് ഒടിഞ്ഞു വീണത് ഇവിടെയാണെന്ന് വിശ്വസ്സിക്കപ്പെടുന്നു. ഇതിൻറെ ഓർമ്മയ്ക്കാണ് ഇവിടെ നാഗവംശി വിഭാഗത്തിൽപ്പെടുന്ന രാജവംശം ഇവിടെ വിഗ്രഹം സ്ഥാപിച്ചത്. ഒരു കൈയിൽ ഒടിഞ്ഞ പല്ലും മറ്റേ കൈയിൽ മൂർച്ചയുള്ള ആയുധവും പിടിച്ചിരിക്കുന്ന വിഗ്രഹമാണ് ഇവിടെ ഉള്ളത്.

2017ഇൽ ഒരു വിഭാഗം സാമൂഹിക വിരുദ്ധർ ഈ വിഗ്രഹം താഴെ തള്ളിയിട്ടു നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാർ കണ്ടെത്തിയ ഈ വിഗ്രഹം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നന്നാക്കി സ്ഥാപിക്കുക ആയിരുന്നു. വളരെ പ്രയാസപ്പെട്ടാണ് ഇവിടെ പൂജയ്ക്കായി പുരോഹിതൻ എത്തുന്നത്. 40 മിനിറ്റോളം കുത്തനെയുള്ള കയറ്റം കയറി വേണം വിഗ്രഹത്തിന്റെ അടുത്ത് എത്താൻ. ഒരാൾക്ക് കഷ്ടിച്ച് നിൽക്കാനുള്ള സ്ഥലസൗകര്യം മാത്രമേ ഇവിടെയുള്ളൂ. ചുറ്റും അഗാധമായ കൊക്കയാണ്.

Exit mobile version