ഭൂകമ്പം തകർത്തു കളഞ്ഞ തുർക്കിയിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നിരവധി പേർ ജീവനോടെ കുടുങ്ങിക്കിടക്കുകയാണ്. ആയിരങ്ങൾ മരണപ്പെട്ടെങ്കിലും പലരെയും പരിക്കുകളോടെയും അല്ലാതെയും രക്ഷാസംഘം പുറത്തെടുക്കുന്നുണ്ട്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൗത്യസംഘം തുർക്കിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടപ്പുണ്ട്. എത്രയും വേഗം ഇവരുടെ അടുത്തേക്ക് എത്താനാണ് രക്ഷാസംഘം ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി കഴിയുന്നതും വേഗത്തില്‍ അവശിഷ്ടങ്ങൾ നീക്കാന്‍ ഒരുങ്ങിയാണ് ദൗത്യ സംഘം മുന്നോട്ട് പോകുന്നത്.
ഇതിനിടെ കെട്ടിടാവശങ്ങൾക്കിടയിൽ നിന്നും ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ ഒരു സ്ത്രീ ഹിജാബ് ഇല്ലാത്തതിനാൽ പുറത്തു വരില്ല എന്ന് വാശി പിടിച്ചത് അധികൃതരെ കുഴപ്പിച്ചു. രാജ്യം പൂർണമായ അരാജകത്വത്തിലൂടെ നീങ്ങുന്നത്. ഓരോ മനുഷ്യനും ജീവൻ തിരികെ പിടിക്കാൻ മരണപ്പാച്ചിൽ പറയുന്നതിനിടെയാണ് ഈ യുവതിയെ അവശിശ്ട്ങ്ങളുടെ ഇടയില്‍ നിന്നും കണ്ടെത്തിയത്. എന്നാൽ അവശിഷ്ടങ്ങളുടെ അടിയിൽ നിന്നും രക്ഷാപ്രവർത്തകർ രക്ഷപെടുത്താന്‍ എത്തിയപ്പോൾ ഇവർ പുറത്തു വരാൻ വിസമ്മതിച്ചു. തന്റെ തലയിൽ ഹിജാബ് ഇല്ലെന്നും അതിനാൽ താൻ പുറത്തിറങ്ങില്ല എന്നുമായിരുന്നു ഇവരുടെ വാശി. തല മറയ്ക്കാൻ എന്തെങ്കിലും ഇല്ലാതെ താന്‍ പുറത്തേക്ക് വരില്ല എന്ന് ഇവർ പറഞ്ഞതോടെ രക്ഷാപ്രവർത്തനത്തിനു എത്തിയ സംഘം ആകെ കുഴങ്ങി. ഒടുവിൽ വളരെ പണിപ്പെട്ട് ഒരു സ്കാര്‍ഫ് കണ്ടെത്തി ഇവർക്ക് നൽകുക ആയിരുന്നു. സ്കാര്‍ഫ് തലയില്‍ ചുറ്റിയതിന് ശേഷമാണ് ഇവർ വെളിയിലേക്ക് വരാൻ പോലും തയ്യാറായത്. ഇവർക്കെതിരെ ശക്തമായി വിമർശനമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. ദുരന്തഭൂമിയിൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ പോലും അനാവശ്യമായ പിടിവാശി കാട്ടിയ ഇവരെ കടുത്ത ഭാഷയിലാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.