നിങ്ങളുടെ കയ്യിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ; അത് ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണ്

പല രോഗലക്ഷണങ്ങളും നമ്മൾ നിസ്സാരമായി കണ്ട് അവഗണിക്കാറുണ്ട്. ചെറിയ ചികിത്സയിലൂടെ പരിഹരിക്കേണ്ട രോഗങ്ങൾ പിന്നീട് കൂടുതൽ അപകടത്തിന് കാരണമാവുകയും ചെയ്യും. അത്തരത്തിലുള്ള ഒന്നാണ് കൈകളിൽ സാധാരണയെ കണ്ടു വരുന്ന തരിപ്പ്.

നിങ്ങളുടെ കയ്യിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ; അത് ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണ് 1

കൈകളില്‍ ഉണ്ടാകുന്ന തരിപ്പ്,  കഴപ്പ് തുടങ്ങിയവ പലപ്പോഴും പല രോഗങ്ങളുടെയും ലക്ഷണമായാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. എന്നാൽ ഇതൊന്നും അത്ര കാര്യമായി ആരും പരിഗണിക്കാറില്ല. ഇതിനെ വളരെ നിസ്സാരമായി കണ്ട് തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഇത് ഒരു ഗുരുതരമായ രോഗം തന്നെയാണ് , അനുയോജ്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഗുരുതരമായി മാറിയേക്കാവുന്ന ഒരു രോഗമാണ് കൈകളിൽ ഉണ്ടാകുന്ന തരിപ്പ്. ഈ രോഗത്തിന്റെ പേര് കാർപ്പൽ ടണൽ സിൻഡ്രം എന്നാണ്. സാധാരണയായി ഈ രോഗം കൂടുതൽ കാണപ്പെടുന്നത് 30നും 60 നും ഇടയിൽ പ്രായമുള്ളവരിലാണ്. പ്രധാനമായും സ്ത്രീകളിലാണ് ഈ ലോകം കണ്ടു വരുന്നത്.

കയ്യിലുള്ള നാഡിയിലെ മർദ്ദമാണ് ഈ രോഗത്തിന് കാരണം. കൈയ്ക്ക് കൂടുതൽ മർദ്ദം നൽകുന്ന ജോലികൾ ചെയ്യുന്നവരിലാണ് ഈ രോഗം സാധാരണയായി കണ്ടു വരുന്നത്. പ്രമേഹ രോഗികൾക്കും ഈ രോഗം ഉണ്ടാകാറുണ്ട്. പ്രമേഹം നാഡികളെ ബാധിക്കുന്നതു മൂലമാണ് പ്രധാനമായും ഈ രോഗം ഉണ്ടാകുന്നത്. അമിതവണ്ണം മൂലവും സന്ധിവാതം മൂലവും ഈ രോഗത്തിലേക്ക് നയിക്കപ്പെടാം.

പതിവായി മദ്യപിക്കുന്നവർക്ക് ഈ രോഗം കണ്ടു വരുന്നുണ്ട്. തുടക്കത്തിൽ തന്നെ ഈ രോഗം കണ്ടെത്തിയാൽ ചില വ്യായാമത്തിലൂടെയും മറ്റും ഈ രോഗം ചികിത്സിച്ച് ഭേദമാക്കാൻ പറ്റും. എന്നാൽ അല്പം കൂടി കഴിഞ്ഞാൽ സർജറിയിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ കഴിയുള്ളൂ. അതുകൊണ്ടുതന്നെ കൈകളിലെ പേശി വേദന നിസ്സാരമായി കണ്ട് അവഗണിച്ചാൽ മസിലുകൾ പൂർണമായി നശിച്ചു പോകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തും.

Exit mobile version