കഴിഞ്ഞ ദിവസം അപൂർവങ്ങളിൽ അപൂർവ്വമായ ഒരു സംഭവം മെക്സിക്കോയിൽ നിന്നും റിപ്പോര്ട്ട് ചെയ്തു. ഇവിടെ ഒരു പെൺകുട്ടി ജനിച്ചത് വാലുമായിട്ടായിരുന്നു. ജനിക്കുമ്പോൾ തന്നെ കുട്ടിക്ക് 6 സെൻറീമീറ്റർ നീളമുള്ള വാൽ ഉണ്ടായിരുന്നു. ഇത് കണ്ട് ഡോക്ടർമാർ പോലും ശരിക്കും ഞെട്ടി. ജനിച്ചു അധിക സമയം കഴിയുന്നതിനു മുമ്പ് തന്നെ വാലിന് നീളം വയ്ക്കുകയും ചെയ്തു. സീ സെക്ഷന്‍ ഡെലിവറിലൂടെ ജനിച്ച കുട്ടിയുടെ വാൽ പിന്നീട് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക ആയിരുന്നു. ഈ കുട്ടിക്ക് നിലവിൽ ഒരു ആരോഗ്യ പ്രശ്നവും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.
ഇത് സംബന്ധിച്ച് വിശദമായ ലേഖനം മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കുട്ടിയുടെ വാലിൽ ഞരമ്പ് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ സൂചി കുത്തിയപ്പോൾ കുട്ടി കരഞ്ഞു എന്ന് ഡോക്ടർമാർ പറയുന്നു. വാല് ഉള്ളത് ഒഴിച്ച് നിർത്തിയാൽ മറ്റ് യാതൊരു അസ്വാഭാവികതയും കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഒരു സാധാരണ കുട്ടി തന്നെ ആയിരുന്നു ഇതെന്ന് ഡോക്ടര്‍മാര്‍ പിന്നീട് അറിയിച്ചു.
തീർത്തും ഉപയോഗ ശൂന്യമായ ശരീരത്തിലെ ഒരു ഭാഗം മാത്രമാണ് ഇത്. എന്നാല്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വാലിന് വളർച്ച സംഭവിച്ചതാണ് അടിയന്തര ശസ്ത്രക്രിയ നടത്തി വാല്‍ നീക്കം ചെയ്യാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചത്. പിന്നീട് കുട്ടിയുടെ ശരീരത്തിൻറെ പിൻഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ നേരെ ആക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.