തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലെ കാരണം കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. കുടുംബത്തിലെ മൂന്നു പേരും തൂങ്ങി മരിക്കുകയായിരുന്നു. ഹരിപുരം സ്വദേശിയായ മോഹനൻ ഭാര്യ മിനി മകൻ ആദർശ് എന്നിവരെയാണ് ആത്മഹത്യ നിലയിൽ കണ്ടെത്തിയത്. അതേ സമയം മോഹനനും കുടുംബത്തിനും എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതായി അറിയില്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. നിലവിൽ ഇത് ആത്മഹത്യയാണ് എന്ന് തന്നെയാണ് പോലീസ് പറയുന്നത്.
സ്വന്തം വീടിനോട് ചേർന്ന് ഒരു കട നടത്തി വരികയായിരുന്നു മോഹനൻ. കടയും വീടും അടഞ്ഞു കിടക്കുന്നതിനാൽ വീടിൻറെ അടുത്ത് താമസിക്കുന്ന ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടു. അപ്പോഴും യാതൊരു മറുപടിയും ലഭിച്ചില്ല. തുടർന്ന് ബന്ധുക്കൾ വീടിൻറെ പിറകിലെ വാതിൽ തള്ളി തുറന്നു അകത്ത് കടക്കുകയായിരുന്നു. മോഹനനും മകൻ ആദർശും വീട്ടിലെ ഹാളിലും മിനി കിടപ്പുമുറിയിലും ആണ് തൂങ്ങി നിന്നത്. മോഹനും മിനിക്കും രണ്ട് കുട്ടികളാണ് ഉള്ളത്. മൂത്തത് മകള്‍ മിഷ ഭർത്താവിന്റെ ഒപ്പം വിദേശത്താണ് താമസിക്കുന്നത്. ആദർശും മിഷയും തമ്മിൽ 10 വയസ്സിന്റെ പ്രായ വ്യത്യാസമാണ് ഉള്ളത്.
മോഹനും കുടുംബവും ആത്മഹത്യ ചെയ്ത ദിവസം വൈകിട്ട് കട അടച്ചതിനു ശേഷം ബന്ധുവീട്ടിൽ എത്തി പറഞ്ഞത് ഒരു സ്ഥലം വരെ പോകുന്നു എന്നാണ്. പിന്നീട് മോഹൻ വീടും കടയും തുറന്നിട്ടില്ല. ഇതോടെയാണ് വീടിൻറെ പിൻവശത്തെ വാതിൽ തല്ലിപ്പൊളിച്ച് അകത്തു കടന്നത്. അപ്പോഴാണ് കുടുംബത്തിലെ മൂന്ന് പേരും മരണപ്പെട്ട വിവരം നാട്ടുകാർ അറിയുന്നത്.