ലോകം മറ്റൊരു ആളെക്കൊല്ലി വൈറസിന്റെ ഭീതിയില്‍; കിണഞ്ഞു പരിശ്രമിച്ച് ഗവേഷകര്‍; മനുഷ്യ വംശത്തിന്റെ അന്ധകനായേക്കാവുന്ന വൈറസിന്‍റെ കണ്ടെത്തലില്‍ ഞെട്ടി ശാസ്ത്രലോകം  

ലോകത്തെ മറ്റൊരു മഹാമാരിയിൽ നിന്നും രക്ഷപ്പെടുത്താനുള്ള തത്രപ്പാടിലാണ് ശാസ്ത്രലോകം. ഐബോളേക്കാൾ മാരകമായ ഒരു വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇതിനെ അതിജീവിക്കാൻ ശേഷിയുള്ള വാക്സിൽ ഒരു അടിയന്തര ആവശ്യമായി വന്നിരിക്കുകയാണ്.  ശാസ്ത്രലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഇത്. മധ്യ അമേരിക്കയിൽ കണ്ടെത്തിയ മാർബർഗ് വൈറസാണ് ലോകത്തെ ഭയപ്പെടുത്തുന്നത്.

ലോകം മറ്റൊരു ആളെക്കൊല്ലി വൈറസിന്റെ ഭീതിയില്‍; കിണഞ്ഞു പരിശ്രമിച്ച് ഗവേഷകര്‍; മനുഷ്യ വംശത്തിന്റെ അന്ധകനായേക്കാവുന്ന വൈറസിന്‍റെ കണ്ടെത്തലില്‍ ഞെട്ടി ശാസ്ത്രലോകം   1

ഈ വൈറസ് പിടിപെട്ടാൽ തുടക്കം ഒരു ജലദോഷപനി പോലെ തോന്നുമെങ്കിലും പിന്നീട് അതീവ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കും. വളരെ വേഗം തന്നെ രോഗിയുടെ സ്ഥിതി കൂടുതൽ ഗുരുതരമായി മാറും. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പതിയെ നിലയ്ക്കും. ശരീരത്തിലെ വിവിധ ഭാഗങ്ങളിലൂടെ രക്തസ്രാവം ഉണ്ടാകും. ഏറ്റവും ഭീതിപ്പെടുത്തുന്ന കാര്യം ഈ രോഗം ബാധിച്ച പത്ത് പേരിൽ 9 പേരും മരണപ്പെടും എന്നതാണ്.

ലോകത്തെ മുൾമുനയിൽ നിർത്തിയ ഐബോള വൈറസിനു സമാനമായ രക്തസ്രാവത്തോടു കൂടിയ പനിയാണ് മാർബര്‍ഗ് എന്ന ഈ വൈറസ് ബാധയിലും ഉണ്ടാകുന്നത്. ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് ആദ്യനാളുകളിൽ നിശബ്ദമായിരിക്കും. ചിലപ്പോൾ ആഴ്ചകളോളം തന്നെ യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കണമെന്നില്ല. എന്നാല്‍ പ്രവർത്തനമാരംഭിക്കുന്നതോടെ ശരീരം നീര് വയ്ക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്യും. പെട്ടെന്ന് ഒരു ദിവസം ഉള്ള ആക്രമണം ആയതിനാൽ മരുന്നിലൂടെ ഇതിനെ തടുത്തു നിർത്തുക അത്ര എളുപ്പമല്ല. കാരണം രോഗി മരുന്നു സ്വീകരിക്കുമ്പോഴേക്കും വൈറസ് മനുഷ്യ ശരീരത്തിൽ അതിന്റെ കർമ്മം പൂർത്തിയാക്കി കഴിഞ്ഞിരിക്കും.

സാധാരണ ഈ വൈറസ് ഒരു വ്യക്തിയിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് രക്തം മൂത്രം, ഉമനീര് , മലം , ഛർദി , മുലപ്പാൽ , ശുക്ലം തുടങ്ങിയ ശരീര ശ്രവങ്ങൾ വഴിയാണ്. ഒരിക്കൽ ശരീരത്ത് പ്രവേശിച്ചു കഴിഞ്ഞാൽ ഈ വൈറസ് പ്രവർത്തനം ആരംഭിക്കുന്നത് ഒരാഴ്ച മുതൽ രണ്ടാഴ്ച വരെയുള്ള കാലയളവുകൾക്കിടയിലാണ്. വൈറസ് പിടിപെട്ടു എന്നതിന്റെ ആദ്യ ലക്ഷണം തന്നെ അതീവ ഗുരുതരമായിരിക്കും. ആദ്യഘട്ടത്തിൽ തന്നെ ചികിത്സിക്കാത്ത പക്ഷം രോഗബാധിതന്റെ ജീവൻ രക്ഷിക്കുക അസാധ്യമാണ്.

ഈ വൈറസിനെ ചെറുക്കുന്നതിനുള്ള വാക്സിൻ കണ്ടെത്താൻ ഇനിയും സമയം വേണം എന്നാണ് ശാസ്ത്രലോകം അറിയിക്കുന്നത്. നിലവിൽ ഈ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനും സമയം ആവശ്യമാണ്. ഇതാണ് ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നത്.

Exit mobile version