ആംബുലൻസ് കിട്ടിയില്ല; നവജാത ശിശുവിന്റെ മൃതദേഹവുമായി 100 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് മാതാപിതാക്കൾ; ഇതും വികസിത ഇന്ത്യയിലെ കാഴ്ച്ച

ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് നവജാത ശിശുവിന്‍റെ മൃതദേഹം ബൈക്കിൽ വീട്ടിലെത്തിച്ചു മാതാപിതാക്കൾ . 100 കിലോമീറ്ററോളം ദൂരം ബൈക്കില്‍ സഞ്ചരിച്ചാണ് ഇവര്‍ കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ആന്ധ്രാ  പ്രദേശിലെ പടേരു എന്ന ഗ്രാമത്തിലാണ് സംഭവം.

ആംബുലൻസ് കിട്ടിയില്ല; നവജാത ശിശുവിന്റെ മൃതദേഹവുമായി 100 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് മാതാപിതാക്കൾ; ഇതും വികസിത ഇന്ത്യയിലെ കാഴ്ച്ച 1

വിശാഖ പട്ടണത്തുള്ള കിംഗ് ജോർജ് ഹോസ്പിറ്റൽ നിന്ന് പടെർ  എന്ന ഗ്രാമം വരെ 100 കിലോമീറ്റർ ദൂരമാണുള്ളത്. 14 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹവുമായാണ് മാതാപിതാക്കൾ 100 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചത് . കുട്ടിയുടെ മൃതദേഹം കൊണ്ടു പോകാൻ ആംബുലൻസ് വിട്ട് നൽകാൻ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. പാലയാവൃത്തി അപേക്ഷിച്ചിട്ടും അധികൃതര്‍ ആംബുലന്‍സ് വിട്ടു നല്‍കിയില്ല .  ഇതോടെ കുട്ടിയുടെ മൃതദേഹവുമായി ഇവർ ബൈക്കില്‍ യാത്ര തിരിക്കുക ആയിരുന്നു. വാർത്ത വലിയ വിവാദമായതോടെ അധികൃതർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ.

ജനിച്ച ഉടൻ തന്നെ കുട്ടിക്ക് പെരീനാറ്റൽ അസ്‌ഫിക്സിയ എന്ന രോഗം കണ്ടെത്തിയിരുന്നു . പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയോടെ കുട്ടി മരണത്തിന് കീഴടങ്ങുക ആയിരുന്നു. കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകാൻ മാതാപിതാക്കൾ ആംബുലൻസ് ആവശ്യപ്പെട്ടു. പണം ഇല്ലാത്തതിനാൽ ആശുപത്രി അധികൃതർ ആംബുലൻസ് വിട്ടു നൽകിയില്ല . ഇതോടെ കുട്ടിയുടെ മൃതദേഹം ബൈക്കിൽ കയറ്റി ഗ്രാമത്തിലേക്ക് കൊണ്ടു വരിക ആയിരുന്നു . അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് . ആശുപത്രിയുടെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ പെരുമാറ്റം തെളിയിക്കപ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന്  അധികൃതര്‍ അറിയിച്ചു.  

Exit mobile version