ഒരു പാവം കുടുംബത്തെ കുറിച്ച് എന്തെല്ലാം കള്ളങ്ങളാണ് പറഞ്ഞു പരത്തിയത്; എന്നാൽ കെട്ടിപ്പൊക്കിയ നുണകൾ എല്ലാം തകർന്നു വീഴുന്നത് നമ്മൾ കണ്ടു; രാഹുല്‍ ഈശ്വര്‍

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപും കാവ്യ മാധവനും എങ്ങനെയാണ് ഈ കേസ്സില്‍ ഉള്‍പ്പെട്ടതെന്നും നിലവിൽ ഈ കേസിന്റെ സ്ഥിതി എന്താണെന്നും ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായ രാഹുൽ ഈശ്വർ വിശദീകരിച്ചു.

ഒരു പാവം കുടുംബത്തെ കുറിച്ച് എന്തെല്ലാം കള്ളങ്ങളാണ് പറഞ്ഞു പരത്തിയത്; എന്നാൽ കെട്ടിപ്പൊക്കിയ നുണകൾ എല്ലാം തകർന്നു വീഴുന്നത് നമ്മൾ കണ്ടു; രാഹുല്‍ ഈശ്വര്‍ 1

ദിലീപ് വിരോധികളായ പലരും ആദ്യം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വിഴുങ്ങിയിരിക്കുകയാണ് . ഒരു കേസിൽ പ്രതിയാണ് എന്ന് പറഞ്ഞാൽ അയാൾ കുറ്റക്കാരനാണ് എന്നല്ല അർത്ഥമാക്കേണ്ടതെന്ന് രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു . നടി ആക്രമിക്കട്ടെ കേസിലെ ദൃശ്യങ്ങൾ ചോർന്നു എന്ന് പ്രചരണം ഉണ്ട്. എന്നാൽ ആ ദൃശ്യങ്ങൾ ദിലീപിന് കിട്ടിയിട്ട് എന്താണ് ഗുണം. ഈ കേസിൽ ഒരിടത്തും ദിലീപ് ഇടപെട്ടിട്ടില്ല.

കാവ്യ മാധവനെയും അമ്മയെയും ആക്രമിക്കാൻ മാത്രം എന്താണ് ഇവിടെ ഉണ്ടായതെന്ന് അദ്ദേഹം ചോദിക്കുന്നു. മേഡം എന്ന് വിളിക്കുന്നത് കാവ്യ മാധവന്റെ അമ്മയാണ് എന്നു പോലും പ്രചരിപ്പിച്ചു . അങ്ങനെ പലതും പറഞ്ഞു പരത്തി. ഇപ്പോള്‍  കാവ്യ മാധവന്റെ അമ്മയെ ആർക്കും ചോദ്യം ചെയ്യേണ്ട. ഈ കേസിൽ കാവ്യ മാധവനെയും പ്രതി ചേർക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ അത്തരം ഒരു വാദവും ആർക്കുമില്ലന്നു രാഹുല്‍ ഈശ്വര്‍ പറയുന്നു.

ഒരു പാവം കുടുംബത്തെ കുറിച്ച് എന്തെല്ലാം കള്ളങ്ങളാണ് പറഞ്ഞു പരത്തിയത്. എന്നാൽ കെട്ടിപ്പൊക്കിയ നുണകൾ എല്ലാം തകർന്നു വീഴുന്നത് നമ്മൾ കണ്ടു. അധികം വൈകാതെ കോടതി വിധിയിലൂടെ ഇതെല്ലാം ഔദ്യോഗികമായി തന്നെ തെളിയിക്കപ്പെടും. കോടതിയുടെ ഭാഗത്തു നിന്നും അനുകൂലമായ ഒരു നിരീക്ഷണം വന്നാൽ അത് ദിലീപിനെ അനുകൂലിക്കുന്നവർക്ക് വലിയ ഒരു ഊർജ്ജം പകരുമെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.

Exit mobile version