ഇക്കഴിഞ്ഞ വ്യാഴാഴ്ച ശിവകുമാർ തിവാരിയെ പോലീസ് പിടികൂടിയത് ഈ സിഗരറ്റ് വിൽക്കുന്ന കുറ്റത്തിനായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് മുന്‍പും നിരവധി തവണ ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മുംബൈയിൽ ഇയാളുടെ പാൽ മുറുക്കാനും, മീശ മുറുക്കിനും നിരവധി ആരാധകരാണ് ഉള്ളത്. ചെറിയ കടയുടെ മുന്നിലേക്ക് രാത്രി എന്നോ പകലൊന്നോ ഇല്ലാതെ ആഡംബര വാഹനങ്ങളുടെ തിരക്കാണ്. ഇയാളുടെ മുറുക്കാൻ മുംബൈയിൽ ഏറെ പ്രശസ്തമാണ്. ഇതിൻറെ ഒപ്പമാണ് നിരോധികപ്പെട്ട ഈ സിഗരറ്റുകൾ ഇയാൾ വില്പന നടത്തുന്നത്. ഇയാളുടെ കടയിൽ നിന്നും ഒന്നരലക്ഷം രൂപ വിലവരുന്ന 79 സിഗരറ്റുകളാണ് പോലീസ് പിടികൂടിയത്. ഈ സിഗരറ്റുകൾ ആരോഗ്യത്തിന് വളരെയധികം ഹാനികരമാണ് എന്നതുകൊണ്ട് തന്നെ നേരത്തെ തന്നെ ഈ സിഗററ്റുകള്‍ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്.
മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ ഇയാളുടെ കുടുംബത്തിലുള്ളവർ തന്നെയാണ് പാൻ മസാലയും ഈ സിഗരറ്റുകളും വില്പന നടത്തുന്നത്. ഇയാൾ താമസ്സിക്കുന്നത് മുംബയിലെ ഒരു ആഡംബര അപ്പാര്‍ട്ട്മെന്‍റിലാണ്. ഇയാള്‍ക്ക് നിരവധി ആഡംബര കാറുകളും ഉണ്ടെന്ന് പോലീസ് പറയുന്നു.
പിതാവില്‍ നിന്നും കട ഏറ്റെടുത്ത ശ്യാം ചരൺ തിവാരി മീശ മുറുക്കാൻ എന്ന പേരിൽ ഒരു പുതിയ ഉത്പന്നം പുറത്തിറക്കിയതോടെയാണ് ആളുകൾ ധാരാളമായി എത്തിത്തുടങ്ങിയത്. ഇന്നോളം കണ്ടിട്ടില്ലാത്ത വളരെ വ്യത്യസ്ഥമായ പല മുറുക്കാനുകളും ഇവിടെ ലഭ്യമാണ്. ചോക്ലേറ്റ് , മാംഗോ , പൈനാപ്പിൾ , കസ് കസ് തുടങ്ങി വിവിധ ഫ്ലേവറുകളിലുള്ള മുറിക്കാനുകൾ ഇവിടെ ലഭ്യമാണ്. നിരോധിക്കപ്പെട്ട പല ലഹരികളും ഇതില്‍ ഉപയോഗിക്കുന്നതായി പോലീസ് പറയുന്നു.