നമ്മുടെ നാട്ടിൽ വ്യാജ പീഡന ആരോപണങ്ങൾ പെരുകുന്നതായി സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വർ. ഒരു അഭിമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ പക്ഷത്തുള്ളവരില്‍ ശരിയായവർ വിജയിക്കണം, ഇര വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. പക്ഷേ നമ്മുടെ നാട്ടിൽ വ്യാജ കേസുകൾ ഒരുപാട് പെരുകയാണ്. എൽദോസ് കുന്നപ്പള്ളിയുടെ കേസിൽ കോടതി പറഞ്ഞത് റേപ്പ് കേസ് പോലെ തന്നെ ഭീകരമാണ് വ്യാജ റേപ്പ് കേസ്സ് എന്നാണ്.
പ്രതികാരം ചെയ്യുന്നതിനു വേണ്ടി ഒരു ആരോപണം ഉന്നയിച്ചാൽ തന്നെ പുരുഷനെ കുടുക്കാൻ കഴിയും. അത്തരം ഒരു സാഹചര്യം ഇന്ന് നാട്ടിലുണ്ട്. വിജയ് ബാബുവിന്റെ കേസ് ഏറ്റവും വേദന തോന്നിയ ഒന്നാണ്. വിദേശത്ത് നിന്നും വിജയ് ബാബു തന്നെ വിളിച്ചു, അദ്ദേഹത്തിൻറെ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു. നാളെ തനിക്കെതിരെ ഒരു വ്യാജ കേസ് വന്നാൽ പിന്നെ മറ്റു വഴിയില്ല.
ഒരു പെൺകുട്ടിക്കു താനുമായി ബന്ധമുണ്ട് എന്നിരിക്കട്ടെ. ഒരുമാസം കഴിഞ്ഞ് ആ കുട്ടിക്ക് സിനിമ നൽകിയില്ല അവസരം കൊടുത്തില്ല എന്ന് പറഞ്ഞു ആ കുട്ടി കേസ് കൊടുത്താൽ എന്ത് ചെയ്യും എന്ന് രാഹുൽ ചോദിക്കുന്നു. ഇവിടെ സെലിബ്രിറ്റികളെ കുടുക്കാനും അതുവഴി പ്രശസ്ക്തി ലഭിക്കുമെന്ന് കരുതുന്ന ഒരു ഒരു പോലീസ് വിഭാഗമുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നമ്പി നാരായണൻ.
നാഷണൽ മെൻസ് കമ്മീഷൻ വേണം. മീ ടു പോലെ മെൻ ടൂവും ആവശ്യമാണ്. കോടതി കുറ്റക്കാരനാണ് എന്ന് പറയുന്നതുവരെ ലൈംഗിക ആരോപണ കേസുകളിൽ പുരുഷൻറെ പേരും പറയേണ്ട എന്ന അപേക്ഷയാണ് തനിക്കുള്ളത് എന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു.