ഇന്ന് സമൂഹ മാധ്യമത്തിൽ വിവാഹ വീഡിയോകൾക്കും അതിൻറെ ഭാഗമായി നടക്കുന്ന വ്യത്യസ്ഥമായ ചടങ്ങുകൾക്കും വലിയ കാഴ്ചക്കാരാണ് ഉള്ളത്. ഇത്തരത്തില്‍ ഉള്ള മിക്ക വീഡിയോകളും സമൂഹ മാധ്യമത്തില്‍ വളരെ വേഗം തന്നെ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു വിവാഹം സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റി . ഒരു തത്തയുടെയും മൈനയുടെയും വിവാഹമായിരുന്നു. ഇവരുടെ ഉടമകളാണ് ഈ വ്യത്യസ്ഥമായ വിവാഹം ഏറെ ആഘോഷപൂർവ്വം കൊണ്ടാടിയത് . ഏറെ കൌതുകമുണര്‍ത്തിയ ഈ വിവാഹം സമൂഹ മാധ്യമത്തില്‍ വലിയ ചര്ച്ച ആയി മാറി. ഈ വിവാഹം നടന്നത് മധ്യപ്രദേശിലുള്ള പിപ്പാരിയ എന്നു പേരുള്ള ഒരു ഗ്രാമത്തിലാണ്.
മറ്റെല്ലാ വിവാഹങ്ങളെയും പോലെ എല്ലാ ചടങ്ങുകളും ആചാര പൂര്‍വ്വം പാലിച്ചാന് ഈ വിവാഹം നടത്തിയത് . ഒരു സാധാരണ വിവാഹം പോലെ തന്നെ ജാതക പൊരുത്തവും മറ്റും നോക്കിയാണ് ഈ കല്യാണം ഈ പക്ഷികളുടെ ഉടമകൾ നടത്തിയത്.
പിപ്പാരിയ സ്വദേശിയായ റാം സ്വരൂപ് പരിഹാര്‍ എന്നയാളിന്റെതാണ് മൈന. സ്വന്തം മകളെ പോലെയാണ് തന്റെ മൈനയെ കാണുന്നത് എന്നു ഇദ്ദേഹം പറയുന്നു . അതുകൊണ്ടാണ് താന്‍ മൈനയുടെ വിവാഹം ആഘോഷപൂർവ്വം നടത്തുവാൻ തീരുമാനിക്കുന്നത് എന്നു ഉടമ പിന്നീട് വിശദീകരിച്ചു.
വലിയ ആഘോഷത്തോടെ എല്ലാ വാദ്യോപകരണങ്ങളുടെയും അകംമ്പടിയോടെ ആഘോഷപൂര്‍വമായ ഘോഷയാത്രയായിട്ടാണ് വരന്‍റെ ബന്ധുക്കൾ വധുവായ മൈനയുടെ വീട്ടിലേക്ക് എത്തിയത് . വിവാഹം കഴിഞ്ഞതിനു ശേഷം പക്ഷിക്കൂടിനുള്ളിൽ രണ്ട് പക്ഷികളെയും ഇരുത്തി പൂജകളും മറ്റും നടത്തുകയും ചെയ്തു. ചടങ്ങിന് എത്തിയ ക്ഷണിക്കപ്പെട്ട വിരുന്നുകാര്‍ക്ക് ഭക്ഷണവും നല്കി.